Kerala

വീടിന്റെ പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം; കണ്ടെത്തിയത് തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും

  • 21st January 2024
  • 0 Comments

തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസമായി ഇവിടെ നിര്‍മാണം നടക്കുകയാണ്. ഈ സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമെനിന്ന് കൊണ്ടുവന്ന് തള്ളിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

error: Protected Content !!