ബാലുശ്ശേരിയില്‍ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു; വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു
കോഴിക്കോട്: ബാലുശ്ശേരിയില്‍ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയില്‍ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.