കര്‍ഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്; ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39-ാം ദിവസത്തിലേക്ക്. ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശം. താങ്ങുവില നിയമപരമാക്കുക, കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഖനൗരിയിലെ സമരം. താങ്ങുവില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഈ സമിതിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ […]