കുളുവില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍;കെട്ടിടങ്ങൾ തകർന്ന് വീണു,ആളുകൾ കുടുങ്ങിക്കിടക്കുന്നു
ഹിമാചലിലെ കുളുവില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍.മണ്ണിടിച്ചിലിൽ 9 കെട്ടിടങ്ങൾ കൂടി തകർന്നു. ബുധനാഴ്ച മാത്രം 12 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. നാനൂറിലധികം റോഡുകൾ തകർന്ന് ഗതാഗതം മുടങ്ങി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലും നിരവധി വീടുകൾ തകർന്നു. അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷിംല ഉൾപ്പെടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്ന് മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് പതിച്ചതോടെ നിരവധി പേരാണ് കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. […]








