Kerala

‘നിയമലംഘനം നടത്തിയാൽ ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കണം, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം’; ഹൈക്കോടതി

  • 10th October 2022
  • 0 Comments

കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ […]

National

‘വിവാഹിതനാണെന്ന അറിവോടെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കില്ല’; 33കാരനെതിരായ പീഡന പരാതി റദ്ദാക്കി ഹൈക്കോടതി

  • 8th October 2022
  • 0 Comments

കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടർന്നശേഷം വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. 33കാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തിൽ നിന്ന് പുരുഷൻ പിന്മാറിയാൽ നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. അല്ലാത്ത പക്ഷം ലൈംഗിക ബന്ധത്തിനുള്ള സമ്മതം ദുരുദ്ദേശ്യത്തോടെ നേടിയതാണെന്നോ വിവാഹ വാഗ്ദാനം പാലിക്കാൻ ഉദ്ദേശ്യമില്ലാതെ നൽകിയതാണെന്നോ തെളിയിക്കാനാവണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതത്തോടെ […]

Kerala News

ജോഡോ യാത്രയ്ക്കെതിരായ ഹർജി;യാത്ര സമാധാനപരമെന്ന് സർക്കാർ,തള്ളി ഹൈക്കോടതി

  • 27th September 2022
  • 0 Comments

ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി തള്ളി ഹൈക്കോടതി. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തി ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദേശം നൽകണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ. വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് […]

Trending

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല, കര്‍ശന നടപടിവേണം;അക്രമത്തെ ഉരുക്കു മുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി

  • 23rd September 2022
  • 0 Comments

പോപ്പുല‍ര്‍ ഫ്രണ്ട് ഹ‍ര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് കേരളാ ഹൈക്കോടതി.ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുല‍ര്‍ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ […]

Kerala News

കെഎസ്ആര്‍ടിസിയെ കൈവിട്ട് സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി നല്‍കാനാവില്ല, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

  • 30th August 2022
  • 0 Comments

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശമ്പളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അന്‍പത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്തംബര്‍ ഒന്നാം തീയതിയ്ക്കകം അനുവദിക്കണമെന്നാണ്. ഇതിനെതിരായ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുളള ബാദ്ധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. […]

Kerala News

ആളുകള്‍ റോഡുകളിലെ കുഴികളില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണം? ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി

  • 19th August 2022
  • 0 Comments

റോഡിലെ കുഴിയില്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളില്‍ ആശങ്ക തോന്നുന്നുവെന്നും ഹൈക്കോടതി അറിയിച്ചു. ദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്നും, ആരാണ് ഇതിന് ഉത്തരവാദിയെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയപാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് […]

Kerala News

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 19th August 2022
  • 0 Comments

ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ അനുചിതമെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ജാമ്യം അനുവദിച്ചതിലല്ല മറിച്ച് കോടതിയുടെ പരാമര്‍ശങ്ങളാണ് അപ്പീല്‍ നല്‍കാനുള്ള കാരണം. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഇന്ന് […]

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 10th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്കിന്റെ ആസ്തികള്‍ പണയം വച്ച് 50 കോടിയോളം സമാഹരിക്കുമെന്നും കേരളാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ എത്ര പണം […]

Kerala News

ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം, ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

  • 6th August 2022
  • 0 Comments

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശേരിയിലെ വാര്‍ത്ത അറിഞ്ഞ അമിക്കസ്‌ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് […]

National News

സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി

  • 4th August 2022
  • 0 Comments

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കാപ്പന് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ അന്തിമ വിധി. ജാമ്യം ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിരുന്നു. വാദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇന്നലെയാണ് കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ […]

error: Protected Content !!