Kerala News

ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡന പരാതി റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സിനിമാതാരം ഉണ്ണി മുകുന്ദന് തിരിച്ചടി. പീഡന പരാതിയിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ആവശ്യം തള്ളി ഹൈക്കോടതി. ത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിട്ടത്. വിദേശ മലയാളിയായ സ്ത്രീ നടനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട […]

Kerala News

ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; ഇടപ്പെട്ട് ഹൈക്കോടതി; ഇന്ന് ഉച്ചക്ക് പ്രത്യേക സിറ്റിംഗ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കേസിൽ ഹൈക്കോടതിയും ഇടപ്പെട്ടു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയംസ് പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. അതേ സമയം, വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് […]

Kerala News

ബ്രഹ്മപുരം തീപിടുത്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • 11th April 2023
  • 0 Comments

ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അമിക്കസ്ക്യൂറി പ്ലാന്റിലെ ഖര മാലിന്യ സംസ്കരണ കരാർ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക കൂടാതെ പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. അതേ സമയം, തീ പിടുത്തതിന്റെ പശ്ചാത്തലത്തിൽ കൊച്ചി മേയർക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോറം തികയാഞ്ഞതിനാൽ ചർച്ചക്കെടുത്തില്ല.28 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് […]

Kerala News

മിഷൻ അരിക്കൊമ്പൻ; വേണ്ടത് ശാശ്വത പരിഹാരം; ഹൈക്കോടതി

  • 29th March 2023
  • 0 Comments

ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ മയക്ക് വെടി വെക്കാനുള്ള ദൗത്യം നീളുമെന്ന സൂചന നല്‍കി ഹൈക്കോടതി. അരികൊമ്പന്റെ കാര്യത്തിൽ മറ്റ് വഴികളുണ്ടോന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞ കോടതി കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ശാശ്വത പരിഹാരമായി അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റി പാർപ്പിക്കുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. തുറന്ന കോടതിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. വനംവകുപ്പിന് വേണ്ടി […]

Kerala News

ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥ;, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം,വിമര്‍ശനവുമായി ഹൈക്കോടതി

  • 7th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് തീപിടുത്തത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി.ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു.വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചു. രേഖകളും ഹാജരാക്കണം. […]

Kerala News

ഐഎസ്ആർഒ ചാരക്കേസ്;ഉദ്യോഗസ്ഥരുടെ ജാമ്യഹർജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്,മുൻകൂർജാമ്യഹർജി മാറ്റി

  • 9th December 2022
  • 0 Comments

ഐഎസ്ആര്‍ഒ ചാരക്കേസിൽ പ്രതികളായ മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈമാസം 15 ലേക്ക് മാറ്റി. മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി. എസ് ജയപ്രകാശ്,വി കെ മൈനി എന്നിവരുടെ ജാമ്യഹർജിയാണ് മാറ്റിയത്.നേരത്തെ ഇവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് […]

Kerala News

കുഴിവെട്ട് കാര്യം പറഞ്ഞതായി ഓർക്കുന്നില്ല;എൻ.എസ്. എസിനോട് ബഹുമാനം മാത്രമെന്ന് ദേവൻ രാമചന്ദ്രൻ

  • 17th November 2022
  • 0 Comments

പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയം പരിഗണിക്കുന്നതിനിടെ എൻ എസ് എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഓർക്കുന്നില്ലെന്ന് ഹൈക്കോടതി.കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓര്‍ക്കുന്നില്ല. നാഷണൽ സര്‍വ്വീസ് സ്കീമിൻ്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിൻ്റെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്നാണ് ഹൈക്കോടതി പരിശോധിച്ചത്. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി […]

Kerala News

എന്‍എസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം’പോസ്റ്റ് പിന്‍വലിച്ച് പ്രിയാ വര്‍ഗീസ്,നിയമനവിവാദത്തിൽ വിധി ഇന്ന്

  • 17th November 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയായി ഇട്ട പോസ്റ്റ് പിൻവലിച്ച് പ്രിയ വർഗീസ്. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് വിമർശിച്ചിരുന്നു.നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്ന് ആണ് പ്രിയ വർഗീസ് ഫെയ്സ് ബുക്കിൽ പ്രതികരിച്ചത്. പ്രതികരണം വാർത്തയായതോടെ പ്രിയ വർഗീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചിട്ടുള്ളത്.യുജിസി ചട്ടം […]

Kerala

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി

  • 14th October 2022
  • 0 Comments

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൻറേതാണ് വിധി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ദില്ലി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. 2012 ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. ഗച്ച്റോളിയിലെ പ്രത്യേക കോടതി 2017 ൽ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസ് രോഹിത് ഡിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവരുടേതാണ് വിധി. […]

Kerala

മോഡിഫൈ ചെയ്യുന്ന വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്‌ളോഗർമാർക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി

  • 11th October 2022
  • 0 Comments

നിയമങ്ങൾ ലംഘിച്ച് മോഡിഫൈ ചെയ്യുന്ന വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്‌ളോഗർമാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇത്തരം വീഡിയോകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. മോഡിഫൈഡ് വാഹനങ്ങൾക്ക് കേരളത്തിൽ ആരാധകർ ഏറുന്നതിന് ഇത്തരം വ്ലോഗുകൾ ഇടയാക്കുന്നുണ്ട്. ബൈക്ക്, കാർ, ബസുകൾ തുടങ്ങിയ പല മോഡിഫൈഡ് വാഹനങ്ങളെ പുകഴ്ത്തികൊണ്ടുള്ള വ്ലോഗുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണുള്ളത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഈ ഉത്തരവ്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ ഇന്ന് മുതൽ നിരത്തിൽ‌ കാണാൻ […]

error: Protected Content !!