Kerala News

അതി ശക്തമായ മഴക്ക് കാരണം ന്യൂനമർദ്ദം; കേരളത്തിൽ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ

  • 17th October 2021
  • 0 Comments

കേരളത്തിൽ അതിശക്തമായ മഴക്ക് കാരണം ന്യൂനമർദ്ദമാണെന്നും മേഘവിസ്ഫോടനം അല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര. സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും മോഹപത്ര പറഞ്ഞു. തുടർദിവസങ്ങളിൽ മഴ കുറയുമെന്നും സംസ്ഥാനത്ത് ഇന്ന് മാത്രമായിരിക്കും മഴയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അറിയിച്ചു. എന്നാൽ 20, 21 ദിവസങ്ങളിൽ ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Kerala News

മഴക്കെടുതി; നാളെത്തെ പ്ലസ് വൺ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

  • 17th October 2021
  • 0 Comments

സംസ്ഥാനത്തെ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന അവസാന പ്ലസ്​ വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് അറിയിച്ചു. പ്ലസ് വൺ പരീക്ഷക്ക് പുറമെ കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കല്‍, എന്‍ട്രന്‍സ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ നടത്താനിരുന്ന എച്ച്‌ ഡി സി പരീക്ഷയും മാറ്റിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ […]

Kerala News

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും; മുഖ്യമന്ത്രി

  • 17th October 2021
  • 0 Comments

മഴക്കെടുതിയുടെ സഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഒഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ‘പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ […]

Kerala News

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

  • 3rd October 2021
  • 0 Comments

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം […]

Local News

കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും നിലക്കാതെ പെയ്ത മഴയിൽ കനത്ത നാശ നഷ്ടങ്ങൾ

  • 3rd October 2021
  • 0 Comments

കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലുംനിലക്കാതെപെയ്തമഴയിൽ മതിൽകെട്ടുകൾ തകർന്നും, കിണർ ഇടിഞ്ഞും നാശനഷ്ടങ്ങൾ. മലയൊടിയാവുമ്മൽ ബാവഹാജിയുടെ മകൻ സുൽഫിക്കറിന്റെ വീടിന്റെപിൻഭാഗത്തെ മതിലിടിഞ്ഞ് വീടിനോട് ചേർന്ന് ഭാഗങ്ങൾ തകർന്നു. വീടിന്റെ മുൻഭാഗത്തെ മുറ്റവും കെട്ടും തകർന്നു താഴെ വീടിന്റെ ഭാഗത്ത് വീട്ടിലേക്ക് പതിച്ചു. തൊട്ടടുത്ത നിസാറിന്റെ മുൻഭാഗത്തെ കെട്ട് തകർന്നു താഴെ വീടിന്റെ മേൽ കൂരയും കിച്ചന്റെ ഭാഗവും തകർന്നു. 14 അടിയോളം ഉയരമുള്ള മതിൽ കെട്ടാണ് തകർന്നത്. മുൻഭാഗത്തെ കെട്ട് പൂർണമായും തകർന്നു . ഇതിനോട് ചേർന്ന മറ്റു ഭാഗങ്ങൾ ഏതുസമയവും […]

National News

ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയത്തിൽ 16 മരണം

  • 29th July 2021
  • 0 Comments

ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുന്നു. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി . മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ജമ്മുവിലെ കിഷ്​ത്​വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. ഗ്രാമത്തിൽ ഇന്ന് പുലർച്ചെയുണ്ടായ പ്രളയത്തിൽ പെട്ട 7 പേരുടെ മൃതദേഹം കണ്ടെത്തി. 14 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മുപ്പതോളം പേരെ കാണാനില്ലെന്നാണ് സൂചന. കൂടാതെ ലഡാക്കിലെ കാർഗിലിൽ […]

National News

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മരണം നൂറ് കടന്നു

  • 24th July 2021
  • 0 Comments

രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുംബൈയിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ […]

കനത്ത മഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു

  • 16th July 2021
  • 0 Comments

രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു.ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽപ്പെട്ട ഭാഗമാണിത്. മംഗളൂരുവിൽനിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്. പ്രദേശത്ത് ശക്തമായ മഴ പാളത്തിലെ മണ്ണ് നീക്കുന്നതിനു തടസ്സമാകുന്നുണ്ട്.പാളം പൂർണമായി മണ്ണിനടിയിലായി. റെയിൽവേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ […]

National News

ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; 3 മരണം; പത്ത് പേരെ കാണാതായി

  • 13th July 2021
  • 0 Comments

ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മേഘവിസ്‌ഫോടനത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ഹിമാചല്‍പ്രദേശിലെ മൂന്ന് ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. കാങ്കറ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ധരംശാലയില്‍ നൂറിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും മണ്ണിനടിയിലാകുകയും ചെയ്തു. എന്‍ഡിആര്‍എഫിന്റെ വിവിധ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വരുന്ന […]

കിണർ ഇടിഞ്ഞു താഴ്ന്നു

  • 20th June 2021
  • 0 Comments

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.പൈമ്പ്ര പുറ്റു മണ്ണിൽത്താഴം ചട്ടിപ്പുര മണ്ണിൽ എം.കെ.വാസുവിന്റെ വീട്ടുകിണറാണ് ഇടിഞ്ഞു താഴ്ന്നത്. 12 കോൽ താഴ്ചയുള്ള കിണറിന്റെ അടിഭാഗമാണ് റിങ്ങോടെ താഴ്ന്നത്. എട്ട് കോലോളം താഴ്ച്ചയിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. മണ്ണ് വീണ് കിണർ ഉപയോഗ ശൂന്യമായിരിക്കുകയാണ്. അധികൃതർക്ക് പരാതി നൽകി.

error: Protected Content !!