Kerala News

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം കേസ് അട്ടിമറിക്കാൻ; തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി

  • 3rd February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നും അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി . വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് പുതിയ ഹർജിയിൽ ദിലീപിൻറെ ആരോപണം വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും […]

National News

പെഗാസസ് ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി

  • 30th January 2022
  • 0 Comments

ഇസ്രായേലി ചാര സോഫറ്റ്‌വെയറായ പെഗാസസുമായി ഇന്ത്യ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ […]

Entertainment News

ചുരുളി സിനിമയുടെ പ്രദർശനം തടയണം; ഹർജിയിൽ ഡിജിപിയെ കക്ഷി ചേർത്ത് ഹൈക്കോടതി

  • 7th January 2022
  • 0 Comments

ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർക്കുകയും സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ചുരുളി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എൻ. നാഗേഷ് […]

Kerala News

ദത്ത് വിവാദം; സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണം; കുട്ടിയെ വിട്ട് നൽകാൻ അനുപമ ഹർജി നൽകി

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമ ഹർജി സമർപ്പിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. . സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി. ഇതേ സമയം ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേന വഞ്ചിയൂർ കുടുംബ കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് […]

Kerala News

സർക്കാരിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉൾപ്പെടുത്തണം; സുപ്രീം കോടതിയിൽ ഹർജി

  • 20th November 2021
  • 0 Comments

സർക്കാരിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ കൂടി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് വികലാംഗ അവകാശ പ്രവർത്തകനും അഭിഭാഷകനുമായ എം കർപ്പഗം. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.പ്രധാനമന്ത്രി, കേന്ദ്രസർക്കാരിലെ മറ്റ് മന്ത്രിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, സംസ്ഥാന സർക്കാരിന്റെ മറ്റ് മന്ത്രിമാർ എന്നിവർ നടത്തുന്ന വാർത്താസമ്മേളനങ്ങളിൽ ചട്ടങ്ങൾക്കനുസൃതമായി ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിനെ കൂടി ഉൾപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് 2016ലെ വികലാംഗ അവകാശ നിയമ പ്രകാരമാണ് ഹർജി.രാജ്യത്തെ വിവിധ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാകുന്നത് […]

National

‘എന്തുതരം ഹര്‍ജിയാണിത്’ കാശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്ളില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഇത് ചൂണ്ടിക്കാട്ടി പരാതി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വലിയ വിമര്‍ശനമാണ് ഹര്‍ജിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചത്. നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നിരവധി പിഴവുകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. […]

error: Protected Content !!