Kerala News

ആദ്യം 15 ഇപ്പോൾ 43,ഗുരുവായൂരിലെ മഹീന്ദ്ര ഥാറിന് പുനര്‍ലേലം,വാഹനം സ്വന്തമാക്കി വിഘ്‌നേഷ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയാണ്. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ പ്രചാരണം നല്‍കിയിരുന്നു. അതുകൊണ്ട് കൂടുതല്‍ ആളുകളും എത്തി. 43 ലക്ഷത്തിന് പുറമേ ജിഎസ്ടിയും അടക്കണം. കഴിഞ്ഞ ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയതാണ് വാഹനം. 15 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. പുനര്‍ […]

Kerala News

ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന്;ലേലത്തിന് ഭരണസമിതി അംഗീകാരം

  • 21st December 2021
  • 0 Comments

ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാര്‍ ഇനി അമല്‍ മുഹമ്മദിന്.ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി.നടപടി പൂര്‍ത്തിയാവുന്നതോടെ ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും.നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നായിരുന്നു ദേവസ്വം ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നത്.ജിഎസ്ടി അടക്കം 18 ലക്ഷം രൂപയാണ് അമല്‍ ഥാറിന് നല്‍കേണ്ടി വരിക. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി […]

Kerala News

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കി എറണാകുളം സ്വദേശി;ലേലം തർക്കത്തില്‍; വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരും

  • 18th December 2021
  • 0 Comments

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര കമ്പനി നൽകിയ ‘ഥാർ’ ലേലം ചെയ്തു.15ലക്ഷത്തി പതിനായിരം രൂപയ്ക്ക് ലേലമുറപ്പിച്ചാണ് ആഡംബര വാഹനം എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് വാഹനം സ്വന്തമാക്കിയത്.അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്.എന്നാൽ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ […]

Kerala News

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ല ;കെ. സുരേന്ദ്രൻ.

  • 29th March 2021
  • 0 Comments

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപി ഇന്നലെ അഭിപ്രായപെട്ടിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന നിലപാടുമായാണ്സുരേഷ് ഗോപി രംഗത്തെത്തിയിരുന്നത് . എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യമമെന്നും അല്ലെങ്കിൽ സിപിഐഎമ്മിനെ തോൽപ്പിക്കണമെന്നുമായിരുന്നു സുരേഷ് […]

Kerala News

ഗുരുവായൂരില്‍ ബി.ജെ.പി പിന്തുണ ദിലീപ് നായര്‍ക്ക്

  • 26th March 2021
  • 0 Comments

നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്ലാതെ കുഴങ്ങിയ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ എന്‍.ഡി.എ പിന്തുണയ്ക്കും. സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ മ​ഹി​ള മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡന്‍റും ബി.​ജെ.​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗ​വു​മാ​യ അ​ഡ്വ. നി​വേ​ദി​ത​യു​ടെ നാമനിർദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡന്‍റിന്‍റെ ഒ​പ്പി​ല്ലാ​ത്ത സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ച​താ​ണ് […]

ഗുരുവായൂരിൽ നാലമ്പലത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂരിൽ നിയന്ത്രണം.നാലമ്പലത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ല.കൊടിമരത്തിന് സമീപം നിന്ന് ദർശനം നടത്താനാണ് അനുമതി. വെർച്വൽ ക്യു വഴി 2000 ആൾക്ക് മാത്രമാണ് ദർശനത്തിന് അനുമതി . വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും, ശ്രീകോവിൽ നെയ്‍വിളക്ക് പ്രകാരമുള്ള പ്രത്യേക ദർശനത്തിനും പ്രാദേശികക്കാർക്കും നാലമ്പലപ്രവേശനം ഒഴികെയുള്ള നിലവിലുള്ള സൗകര്യങ്ങൾ തുടരും.  കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുകയെന്നും ഗുരുവായൂർ ക്ഷേത്രസമിതി വ്യക്തമാക്കി. 

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ ഒന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

  • 26th November 2020
  • 0 Comments

ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ ഒന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായി.എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. പ്രതിദിനം 1000 പേരെയാണ് ഇപ്പോൾ അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ ഇത് വർധിപ്പിക്കാനാണ് ശുപാർശ. മുഖ്യമന്ത്രിയുടെ നിർദ്ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം […]

‘ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിഭ്രഷ്ട്’; വാദ്യ രംഗത്ത് വിവേചനം; ആരോപണങ്ങളും ആയി കലാകാരന്മാർ

  • 14th November 2020
  • 0 Comments

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ജാതിഭ്രഷ്ടെന്ന് പരാതി. ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അവസരം നല്‍കുന്നത് മേല്‍ജാതിക്കാര്‍ക്ക് മാത്രമാണെന്നും ഇവര്‍ ആരോപിച്ചു. ദളിത് വിഭാഗത്തില്‍ ഉള്ള കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും കലാകാരന്മാര്‍ പറയുന്നു. ക്ഷേത്രമതിലനകത്ത് ഇപ്പോഴും ചില ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യം അവതരിപ്പിക്കാന്‍ പറ്റുന്നില്ലെന്ന് പഞ്ചവാദ്യ കലാകാരനായ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറഞ്ഞു.ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലാകാരന്മാര്‍ ആരോപിക്കുന്നു. അതേസമയം, അങ്ങനെയൊരു പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടെങ്കില്‍ പരിശോധിക്കാമെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.വി […]

Trending

ഗുരുവായൂരിൽ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കോവിഡ്

  • 28th June 2020
  • 0 Comments

തൃശ്ശൂര്‍: ഗുരുവായൂരില്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുക്കയും ചെയ്തു. ഈ റൂട്ടിൽ 25 ന് യാത്ര ചെയ്ത മുഴുവൻ ആളുകളും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇദ്ദേഹവുമായി സംമ്പർക്കമുണ്ടായിരുന്ന മൂന്ന് ഡ്രൈവര്‍മാർ നിലവിൽ നിരീക്ഷണത്തിലാണ് ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം

Kerala Local

നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • 21st September 2019
  • 0 Comments

ഗുരുവായൂര്‍: നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച്‌ സ്വയം തീകൊളുത്താനൊരുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പായിരുന്നു സംഭവം. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ സ്വദേശിനിയായ നാല്പ്പത്തിയൊന്നുകാരിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പിന്നീട് വനിതാ കാവല്‍ക്കാരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ശേഷം പോലീസിന് കൈമാറി. ഗുരുവായൂര് പോലീസ് ഇവരെ പിന്നീട് വീട്ടിലെത്തിച്ചു. സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

error: Protected Content !!