Local

അറിയിപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. മുന്‍പ് ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ്. ഫോണ്‍ : 0495 2383780. വായ്പ യോഗ്യത നിര്‍ണയക്യാമ്പ് 13 ന് പ്രവാസികള്‍ക്കായി നോര്‍ക്ക […]

News

വഴി കെട്ടിയടച്ചു : കൂരങ്കല്ല് ആദിവാസി കോളനിയിലേക്ക് ദുരിത മലയാത്ര

മലപ്പുറം: ഓടക്കയം വാർഡ് വെറ്റിലപ്പാറക്കടുത്ത് കൂരങ്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ജീവിതം പുറം ലോകത്തെ ഞെട്ടിക്കുന്നത്. നടന്നു കയറാൻ റോഡില്ല, പ്രളയ കാലത്ത് ഇടിഞ്ഞു സ്വന്തം വീടിനു ഭീഷണിയായി നിൽക്കുന്ന ഭിത്തികൾ,ചോർന്നൊലിക്കുന്ന അകത്തളങ്ങൾ, പുകയാത്ത അടുപ്പുകൾ ഇതെല്ലാം ചേർന്നതാണ് കൂരങ്കൽ ആദിവാസി കോളനി. പിഞ്ചു കുഞ്ഞുങ്ങളും വികലാംഗരും ഉൾപ്പടെ സ്വന്തം ജീവിതം എപ്പോഴും നഷ്ടപ്പെട്ടു പോയേക്കാമെന്ന ഭീതിയിൽ ആ ദുരിത ഭൂമിയിൽ ദൈവത്തിനു മുൻപിൽ സ്വയം അർപ്പിച്ച് ജീവിതം തള്ളി നീക്കുന്നവർ. ഈ കോളനിയിലേക്കുള്ള ആകെയുള്ള റോഡ് […]

Kerala

സുനാമിബാധിതര്‍ക്കുള്ള പട്ടയം നല്‍കും; നടപടികള്‍ അന്തിമ ഘട്ടത്തില്‍

കോഴിക്കോട് : പട്ടയമോ രേഖകളോ ഇല്ലാതെ ജീവിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. ജില്ലയില്‍ ആകെ 211 വീടുകളാണ് സുനാമി ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍ വില്ലേജില്‍ 53 വീടുകള്‍ക്കും, കൊയിലാണ്ടി താലൂക്കിലെ തിക്കോടി വില്ലേജില്‍ 20, ചേമഞ്ചേരി വില്ലേജില്‍ […]

Health & Fitness

മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍:ആശുപത്രികളില്‍ പനി ക്ലിനിക്കുകളും പ്രത്യേക വാര്‍ഡുകളും

മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍    റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രിയിലും പനിക്ലിനിക്കുകളും പ്രത്യേക നിരീക്ഷണ വാര്‍ഡും സജ്ജമാണ്. എല്ലാ പ്രധാന ആശുപത്രികളിലും ‘കഫ് കോര്‍ണര്‍’ സംവിധാനം  ഒരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണവും ശ്രദ്ധയും ഉറപ്പ് […]

error: Protected Content !!