Kerala

വിയോജിപ്പോടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവര്‍ണര്‍. പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്. പൗരത്വത്തില്‍ മതപരമായ […]

Kerala

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല; മുന്‍ ഗവര്‍ണര്‍ പി സദാശിവം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ മുന്‍ കേരള ഗവര്‍ണര്‍ സദാശിവം. കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് പി സദാശിവം പറഞ്ഞു. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ ഇത്തരം അവസരങ്ങളില്‍ സര്‍ക്കാരിന് വിവരം അറിയിക്കാം. അദ്ദേഹം ഭരണഘടന പരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാധ്യത ഇല്ല’ എന്നും അദ്ദേഹം […]

Kerala

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം; ഗവര്‍ണറെ തള്ളി സ്പീക്കര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ഗവര്‍ണറെ അറിയിച്ചില്ലെന്ന് വിവാദത്തില്‍ ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രത്തില്‍ എഡിറ്റോറിയലുമുണ്ടായിരുന്നു.

News

സ്വതന്ത്ര മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം -ഗവർണർ

  • 13th December 2019
  • 0 Comments

മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ സമ്മാനിച്ചു സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവർത്തകരുടെ പേന നാവില്ലാത്തവരുടെ നാവാണ്. സാമൂഹ്യമായ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർ തിരിച്ചറിയണം. ദേശീയപ്രസ്ഥാനകാലത്തുനിന്നാണ് നമ്മുടെ രാജ്യത്തെ പത്രപ്രവർത്തനം ശക്തമാകുന്നത്. ദേശീയപ്രസ്ഥാനകാലത്തെ ഉത്തേജിപ്പിച്ച മൂല്യങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാനാകണം. മാധ്യമം എന്നതിന്റെ രൂപവും നിർവചനവും കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ വിശ്വാസ്യത, മൂല്യങ്ങൾ, സാമൂഹ്യ […]

News

ഗോത്രമേഖലയുടെ വികസനത്തിലെ നാഴികക്കല്ലായി ഗദ്ദിക മാറി-ഗവർണർ

ആലപ്പുഴ: കേരളത്തിലെ ഗോത്രസമൂഹത്തിന്റ വികസന പാതയിലെ നാഴികക്കല്ലായി പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗദ്ദിക മാറിയതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് മുഹമ്മദ് ഖാൻ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഗദ്ദിക 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര സംസ്കൃതിയുടെ പഴമയും പാരമ്പര്യവും കോർത്തിണക്കി ഓണാട്ടുകര ആതിഥ്യമരുളുന്ന ഗദ്ദികയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിതെളിച്ചതോടെ തുടക്കമായി. മാവേലിക്കര മിച്ചൽ ജങ്ഷന് സമീപമുള്ള കോടിക്കൽ ഗാർഡൻസിലാണ് മേള. എല്ലാ വികസിത സമൂഹങ്ങളും ആരംഭിച്ചത് ഗോത്ര സമൂഹങ്ങളായാണെന്ന് […]

Kerala

രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണം: ഗവർണ്ണർ

കൊച്ചി: രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. തോപ്പുംപടിയിൽ പ്രൊഫ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം കറിവേപ്പില തൈ വിതരണ പരിപാടി, തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ സ്കൂളിലെ സയൻസ് റിസർച്ച് സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് കാർഷിക വിജ്ഞാൻ കേന്ദ്രം, ഐ.സി.എ.ആർ എന്നീ സർക്കാർ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത […]

Kerala

കേരളത്തോട് മതിപ്പറിയിച്ച്, കൗൺസിലറെ അഭിനന്ദിച്ച് ഗവർണർ

  • 28th September 2019
  • 0 Comments

കേരളത്തോടും കേരളീയരോടുമുള്ള മതിപ്പ് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കിറ്റ്സ് വിദ്യാർഥി കൂടിയായ വാർഡ് കൗൺസിലർ എം.എ വിദ്യാമോഹനെ അഭിനന്ദിച്ചു.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് കേരളത്തിന്റെ സാക്ഷരതയെ അദ്ദേഹം പ്രകീർത്തിച്ചത്.കിറ്റ്സിൽ എം.ബി.എ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ സ്ഥലം വാർഡ് കൗൺസിലറുടെ ഉത്തരവാദിത്തവും നിറവേറ്റുന്ന വിദ്യ പ്രത്യേക അഭിനന്ദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.താൻ വിദ്യാർഥിയായിരുന്ന കാലത്ത് 1969 ൽ ഗാന്ധി […]

Kerala

മരട് ഫ്‌ലാറ്റ് വിഷയം തന്റെ പരിഗണനയില്‍; ഗവര്‍ണര്‍

  • 14th September 2019
  • 0 Comments

കോഴിക്കോട്: മരട് ഫ്ളാറ്റ് വിഷയം തന്റെ പരിഗണനയിലാണെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫ്‌ലാറ്റിലെ താമസക്കാരുടെ പ്രശ്നത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ കോടതി പരിഗണിച്ച് കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയായിരിക്കും സര്‍ക്കാരിന്റേയോ തന്റെയോ ഇടപെടലെന്ന് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു ഇന്‍സ്പെക്ടര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്റെ ജോലി. പകരം ഒരു മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവസാന ആളിലേക്കുമെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തന്റെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കില്ല. സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനെ കൂടുതല്‍ […]

Kerala

ആരിഫ് മുഹമ്മദ് ഘാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

  • 6th September 2019
  • 0 Comments

തിരുവനന്തപുരം: കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. കേരളത്തിന്റെ 22ാം ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഘാന്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മലയാളത്തില്‍ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഭാര്യ രേഷ്മ ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹം മുന്‍പ് കേന്ദ്രമന്ത്രിയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുശേഷം അദ്ദേഹം രാജ്ഭവനിലെ ഓഫീസിലേക്ക് പോകും. ഇതിന് ശേഷം […]

Kerala

ഓഖിയും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ കേരളം കാട്ടിയ ഒരുമ പുനര്‍നിര്‍മാണത്തിലുമുണ്ടാവണം; പി. സദാശിവം

  • 4th September 2019
  • 0 Comments

ഓഖിയും പ്രളയവും ഉരുൾപൊട്ടലുമുണ്ടായപ്പോൾ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിലുമുണ്ടാവണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ടു വർഷവും കനത്ത മഴയും പ്രളയവും കേരളത്തെ ദുരിതത്തിലാക്കി. എന്നാൽ ഇതിനിടയിലും പ്രതീക്ഷയുടെയും ഒരുമയുടെയും തിളക്കം കാണാനാവുന്നുണ്ട്.കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാർത്ഥ്യമാവുന്നതോടെ കേരള മോഡൽ ലോകത്തിനുതന്നെ മാതൃകയാവും. ഗവർണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്. കേരളത്തിൽ രണ്ടു ഭരണകാലത്തും ഈ അവസ്ഥ നിലനിന്നു. […]

error: Protected Content !!