Kerala kerala

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് 58,240 രൂപയായി

  • 19th October 2024
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,240 രൂപയായി. ഇന്ന് ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഇന്നലെ സ്വര്‍ണവില ഒരു പവന് 57,280 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Kerala kerala

കുതിപ്പ് തുടരുന്നു; സ്വര്‍ണവില 58,000ലേക്ക്

  • 18th October 2024
  • 0 Comments

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. പവന് 640 രൂപ കൂടി. ഇതോടെ സ്വര്‍ണവില 58,000ത്തിനടുത്തെത്തി. 57,920 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 57,280 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയായി. എട്ടു ദിവസത്തിനിടെ 1720 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സംസ്ഥാനത്തും വില ഉയര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്രവില 2700 ഡോളര്‍ കടന്നേക്കുമെന്നും അത് വീണ്ടും വില വര്‍ധിപ്പിക്കുമെന്നുമാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

kerala Kerala

സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 57,120 രൂപയായി

  • 16th October 2024
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5900 രൂപയുമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2665 ഡോളറിലും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില 2700 ഡോളര്‍ കടന്നേക്കുമെന്ന് സൂചനകളാണ് […]

Kerala kerala

വീണ്ടും സ്വര്‍ണവില കുതിക്കുന്നു; പവന് 56,480 രൂപയായി

  • 25th September 2024
  • 0 Comments

കൊച്ചി: വീണ്ടും സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണവില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7060 രൂപയും, പവന് 480 രൂപ വര്‍ധിച്ച് 56,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വര്‍ണവില 2660 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വില ക്രമാതീതമായി വര്‍ധിക്കുന്നത്. യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ […]

Kerala kerala

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; പവന് 55680 രൂപയായി

  • 21st September 2024
  • 0 Comments

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. പവന് 55680 രൂപയായി. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വര്‍ണവില. മേയ് 20ന് ശേഷം വീണ്ടും സര്‍വകാല റെക്കോഡിലെത്തി.

kerala Kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ന് പവന് 320 രൂപ കൂടി

  • 14th September 2024
  • 0 Comments

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് . ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്. കഴിഞ്ഞ ദിവസമാണ് വില 1000 രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയില്‍ എത്തിയിരുന്നു.

Kerala kerala

ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം; 13 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

  • 13th September 2024
  • 0 Comments

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 13 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചെരിപ്പിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വര്‍ണം. ക്വാലാലംപൂരില്‍ നിന്നും വന്ന വനിതാ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വര്‍ണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

Kerala kerala

സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

  • 25th July 2024
  • 0 Comments

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. പവന്‍ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയില്‍ രേഖപ്പെടുത്തി. ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 […]

kerala Kerala

ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്; 2000രൂപ കുറഞ്ഞു

  • 23rd July 2024
  • 0 Comments

ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പവന് 2000രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പ്രതിഫലിച്ചിരിക്കുകയാണ്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ […]

Kerala kerala

കണ്ണൂരില്‍ വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും കണ്ടെത്തി; കിട്ടിയത് അതേകുഴിയില്‍

  • 13th July 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ ലഭിച്ച സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്. പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ധാരാളം മഴക്കുഴികള്‍ കുഴിച്ചിരുന്നു. നേരത്തെയും കണ്ണൂരില്‍ നിന്ന് നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണലോക്കറ്റുകളും പതക്കങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയിരുന്നത്. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ ലോക്കറ്റുകള്‍, പതക്കങ്ങള്‍, മോതിരങ്ങള്‍ എന്നിവയാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്. […]

error: Protected Content !!