National

ഉത്തരാഖണ്ഡിലെ റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

  • 13th October 2024
  • 0 Comments

ഉത്തരാഖണ്ഡിലെ റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. റൂര്‍ക്കിയിലെ ലന്ദൗരയ്ക്കും ധാന്‍ധേര സ്റ്റേഷനുമിടയിലാണ് സംഭവം. ട്രാക്കിലൂടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടത്. അട്ടിമറി ശ്രമമാണോയെന്ന് അന്വേഷണം ആരംഭിച്ചു. രാവിലെ 6.30ന് കടന്നു പോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ലന്ദൗര- ധാന്‍ധേര സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റ് ധന്‍ധേര സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയും ഗ്യാസ് സിലിണ്ടര്‍ പാളത്തില്‍ നിന്നും നീക്കുകയുമായിരുന്നു. അഞ്ച് കിലോ […]

Kerala kerala National Trending

വാണിജ്യ സിലിണ്ടറിനുള്ള വില കൂടി: ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

  • 1st September 2024
  • 0 Comments

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. […]

National Trending

പാചക വാതക വില കൂട്ടി; വിമാന ഇന്ധനത്തിനും വര്‍ധന

  • 1st August 2024
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 1,652.50 രൂപയായി. പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ […]

Kerala kerala

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യ സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ട വില. ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല. 2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്റെ വില കുറച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്സ് […]

National

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

National

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

  • 1st April 2024
  • 0 Comments

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും വാണിജ്യ […]

kerala Kerala Local

കോഴിക്കോട് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു

  • 25th March 2024
  • 0 Comments

കോഴിക്കോട് : മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടര്‍ന്ന് പിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു.

National

പാചക വാതക വില കുറച്ചു; തീരുമാനം വനിതാ ദിനം പ്രമാണിച്ച്; വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകരം

  • 8th March 2024
  • 0 Comments

പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്.വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴയാണ് കൂട്ടിയത്. 26 രൂപയാണ് വര്‍ധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടര്‍ വില കുറക്കാന്‍ പുതിയ തീരുമാനം വന്നത്.

National

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 15 രൂപ വര്‍ധന; പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  • 1st February 2024
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,769.50 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്.

bussines

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

  • 1st April 2023
  • 0 Comments

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 2032.5 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ ഉയര്‍ത്തിയിരുന്നു. പിന്നാലെ മാര്‍ച്ച് ഒന്നിനും വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് […]

error: Protected Content !!