Local News

നവകേരള സദസ്സ് ; ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്

  • 21st November 2023
  • 0 Comments

നവകേരള സദസ്സിന് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്. തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തിൽ വെച്ച പരസ്യ ബോർഡുകളുടെ ചെലവ് പാസ്സാക്കാൻ ശ്രമിച്ചതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിങ്ങിൽ നാലാമത്തെ അജൻഡയായാണ് നവകേരള സദസ്സ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന്റെ തുടർ തീരുമാനപ്രകാരം ബോർഡുകൾ വെക്കുന്നതിന് 50000 രൂപ പാസാക്കുകയാണെന്നും പറഞ്ഞപ്പോൾ അങ്ങിനെ ഒരു അജൻഡ കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ എടുത്തില്ല […]

Kerala

പതിവു മുടക്കിയില്ല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദമ്പതികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ദമ്പതികള്‍ ഇക്കുറിയും പതിവു മുടക്കിയില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ.ഇ.സി സരസ്വതിയുമാണ് മനുഷ്യ സ്‌നേഹത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്. തങ്ങളുടെ പെന്‍ഷന്‍ അടങ്ങുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം 2018ലെയും 2019 ലെയും പ്രളയ ദുരിത കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഇവര്‍ കോവിഡ് വന്നതോടെ വലിയൊരു തുകയാണ് ഇത്തവണയും സംഭാവനയായി നല്‍കിയത്. ഈ വര്‍ഷം അച്ച്യുതന്‍ […]

News

ദുരിതാശ്വാസ നിധിയിലേക്ക് കാര്‍ നല്‍കി മാതൃകയായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന റീസൈക്കിള്‍ ക്യാമ്പയിനിലേക്ക് കാര്‍ നല്‍കി മാതൃകയായി. കുന്ദമംഗലം കുരിക്കത്തൂര്‍ നോര്‍ത്തിലെ ഉള്ളാട്ടു ചാലില്‍ പ്രമോദാണ് ഡിവൈഎഫ്‌ഐ ക്ക് തന്റെ കാര്‍ നല്‍കിയത്. ജില്ല സിക്രട്ടറി വി. വസീഫ് ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം പി പി ഷിനില്‍, മേഖല സെക്രട്ടറി നിധിന്‍നാഥ് ടി എം, പ്രസിഡണ്ട് അതുല്‍ദാസ്, ജിജിന്‍ ബി എസ്, അബിന്‍, ഉദ്ദേഷ്‌ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Local

ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചു- മന്ത്രി ടി.പി രാമകൃഷ്ണൻ

 ജില്ലയിലെ തകർന്ന ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചതായി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്ത്  വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതി താക്കോൽദാനവും കൂട്ടാലിടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണത്തോടെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.   നാല് മിഷനുകളിലായി നടത്തിയ പ്രവർത്തനത്തിലൂടെ കേരളം പല മേഖലകളിലും ഒന്നാംസ്ഥാനത്തെത്തി കഴിഞ്ഞെന്നും അദ്ദേഹം […]

Local

മൂഴാപ്പാലം പുതുക്കിപ്പണിയല്‍ 1.4 കോടിയുടെ ഭരണാനുമതി

  • 26th September 2019
  • 0 Comments

ചാത്തമംഗലം; മാവൂര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂഴാപ്പാലം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലായിരുന്നു. ബസ് റൂട്ടുള്ള ഈ പാലം പി.സി ദാമോദരന്‍ നമ്പൂതിരി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുകയും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.

Local

കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി;കാരാട്ട് റസാഖ് എം എൽ എ

കൊടുവള്ളി :കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതായി കാരാട്ട് റസാക്ക് എം എല്‍ എ അറിയിച്ചു .2019 -20 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്കു അംഗീകാരം നല്‍കിയത്. കളരാന്തിരി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 45.5ലക്ഷം, കൊടുവള്ളി -പെരിയാംതോട് -ആറങ്ങോട്-പരപ്പില്‍ റോഡ് 100ലക്ഷം,വടക്കെക്കര – ആസാദ് റോഡ് 10ലക്ഷം,ബസ്റ്റാന്റ് ഉളിയാടന്‍കുന്ന് കൊടുവള്ളി ടൗണ്‍ റോഡ് 15ലക്ഷം, വാഴപ്പുറം – മൊടപ്പന്‍ കുന്നത്ത് റോഡ് 10 ലക്ഷം, മുത്തമ്പലം -കുഴിമ്പിലാട്ട് […]

Kerala News

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍; ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്തും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സാലറി ചലഞ്ച് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ നടത്താനാണ് തീരുമാനം. എന്നാല്‍, ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Kerala

ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരു പങ്ക് ദുരിതബാധിതര്‍ക്ക്

‘നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ’. കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറയുന്നു. മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അഷറഫ്.  കലക്ട്രേറ്റിലെത്തി ജില്ലാകലക്ടര്‍ സാംബശിവ റാവുവിനാണ് അഷറഫ് ചെക്ക് കൈമാറിയത്.  ജന്‍മ-നാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും  ചികിത്സയില്‍ തുടരുകയാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് ഈ ഒന്‍പതുകാരന്‍ വിധേയനായി. മുക്കം പ്രതീക്ഷ സ്‌കൂളിലെ നാലാംക്ലാസ് […]

Local

രാരോത്ത് ഗവ: മാപ്പിള ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

കൊടുവള്ളി : രാരോത്ത് ഗവ: മാപ്പിള ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാരാട്ട് റസാഖ് എം.എല്‍ എ നിര്‍വഹിച്ചു. എംഎല്‍എ യുടെ 2018-19 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 86.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമി പുരോഗതിയും വരുത്തുന്നതിന്റെ ഭാഗമായി നബാര്‍ഡ് ഫണ്ടില്‍ നിന്ന് 2 കോടി രൂപയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപയും രാരോത്ത് സ്‌കൂളിന്നു അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവൃത്തിയുടെ […]

error: Protected Content !!