GLOBAL News

കലാപം പൊട്ടിപ്പുറപ്പെട്ട ഫ്രാൻസ് ശാന്തിയിലേക്ക്; കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം

പതിനേഴുകാരനെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഫ്രാൻ‌സിൽ പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങുന്നു. കലാപം പടർന്ന് പിടിച്ച സാഹചര്യത്തിൽ കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം രംഗത്തെത്തി. അക്രമത്തിനിരയായ പ്രാദേശിക സർക്കാരുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രങ്ങളിൽ ജനം ഒത്തുകൂടി. പതിവായി വിവേചനം നേരിടുന്ന കുടിയേറ്റ വേരുകളുള്ള ചെറുപ്പക്കാർ നയിച്ച കലാപമാണ് ഫ്രഞ്ച് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകാരികൾ സൗത്ത് പാരീസ് മേയർ വിൻസെന്റ് ജീൻബ്രൂണിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമാധാന സന്ദേശവുമായി […]

News Sports

ചാമ്പ്യന്മാരെ ഇന്നറിയാം…കലാശപ്പോരാട്ടത്തിൽ അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

  • 18th December 2022
  • 0 Comments

ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. […]

News Sports

ഖത്തർ ലോകകപ്പ്;അർജൻറീന ജയിക്കുമെന്ന് പ്രവചിച്ച് നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ

  • 17th December 2022
  • 0 Comments

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീയും ഫ്രാൻസും തമ്മിൽ മത്സരം നടക്കാനിരിക്കെ വിജയികളെ പ്രഖ്യാപിച്ച് വളർത്തുമൃഗങ്ങളും ജീവികളും. നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ തുടങ്ങിയവയൊക്കെ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രവചിക്കുകയാണ്.മിക്ക ജീവികളും അർജൻറീനയെയാണ് വിജയികളായി പ്രവചിച്ചിരിക്കുന്നത്.മുൻപ് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്വാറിയത്തിൽ വെച്ച രണ്ടു ഫിഷ്ബൗളുകളിലും ഫൈനലിൽ കളിക്കുന്ന സ്‌പെയിനിന്റെയും നെതർലൻഡ്‌സിന്റെയും കൊടി സ്ഥാപിച്ചു. തുടർന്ന് നീരാളി സ്‌പെയിനിന്റെ കൊടിയുള്ള ബൗൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ […]

News Sports

മെക്‌സിക്കോയെ വീഴ്ത്തി അര്‍ജന്റീന;കളംനിറഞ്ഞ് എംബാപ്പെ ഫ്രാൻസ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

  • 27th November 2022
  • 0 Comments

ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ മെക്‌സിക്കോയെ വീഴ്ത്തി അർജന്റീനയും ഗ്രൂപ്പ് ഡിയില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സും പ്രീ ക്വാര്‍ട്ടറില്‍.മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. ജയത്തോടെ മെസിയും സംഘവും […]

International News

പ്രതിസന്ധി ഘട്ടം തുടരുകയാണ്; ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങുക; ഇമ്മാനുവൽ മാക്രോൺ

  • 26th February 2022
  • 0 Comments

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണമെന്നും പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും ഇമ്മാനുവൽ അറിയിച്ചു. പാരിസ് അഗ്രകൾച്ചർ ഫെയറിലേക്കുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം റഷ്യൻ പ്രകോപന പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച ലോക നേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് പ്രസിഡന്റ്. അതിനിടെ, യുദ്ധ വിരുദ്ധ സഖ്യം പ്രവർത്തിച്ചുതുടങ്ങിയെന്നും സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്നും പ്രസിഡന്റ് വ്‌ളാദിമിർ […]

International News

കോവിഡ്; നാലാം തരംഗത്തിൽ വിറച്ച് ഫ്രാൻസ്

  • 22nd July 2021
  • 0 Comments

ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ വീണ്ടും വിറപ്പിച്ച്​ നാലാം തരംഗം. ​ഫ്രാൻസ്​ കോവിഡ്​ നാലാം തരംഗത്തിനു മധ്യേയാണെന്ന്​ ഫ്രഞ്ച്​ പ്രധാനമന്ത്രി ഴാങ്​ കാസ്​റ്റെക്​സ്​ പറഞ്ഞു. ഡെൽറ്റ വകഭേദമാണ്​ രാജ്യത്ത്​ കുടുതൽ അപകടം വിതക്കുന്നത്​. സർക്കാർ ആരോഗ്യ പാസ്​ ശക്​തമാക്കിയതോടെ ലൂവ്​റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കണം. ചില സിനിമ തിയറ്ററുകളും നിയമം കർശനമാക്കിയിട്ടുണ്ട്​. രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​. ്ഫ്രാൻസിൽ വീണ്ടും […]

International News

റഫാല്‍ ഇടപാട്; അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്

റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്. യുദ്ധവിമാന ഇടപാട് കൂടിയ വിലയ്ക്കാണ് നടത്തിയതെന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക ജഡ്ജിയെ ഇതിനായി നിയമിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കും. അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍. 56000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങള്‍ […]

പുതിയ പോലീസ് നിയമം; ഫ്രാന്‍സില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍

  • 29th November 2020
  • 0 Comments

പൊലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തെരുവില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ നിയമനിര്‍മ്മാണം. നിയമപ്രകാരം […]

National News

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

International

റാഫേല്‍; ആദ്യ യുദ്ധവിമാനം ഇന്ന് പ്രതിരോധമന്ത്രി ഏറ്റുവാങ്ങും

ഫ്രാന്‍സ്; ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് റാഫേല്‍ വിമാന ഇടപാടില്‍ ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങും. ആയുധപൂജയ്ക്കു ശേഷമാകും രാജ്‌നാഥ് സിങ് വിമാനം സ്വീകരിക്കുക. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്നു വാങ്ങുന്നത്. ഫ്രാന്‍സിലെ ബോര്‍ദോ മെരിഗ്നാക് വിമാനത്താവളത്തിലാണ് ചടങ്ങ്. ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

error: Protected Content !!