Sports

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 2023 : സ്‌പെയിനും സ്വീഡനും സെമിയില്‍

  • 11th August 2023
  • 0 Comments

മെല്‍ബണ്‍: സ്‌പെയിനും സ്വീഡനും 2023 ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍. വാശിയേറിയ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ നെതര്‍ലന്‍ഡ്‌സിനെയും സ്വീഡന്‍ ജപ്പാനെയും കീഴടക്കി.സെമിയില്‍ സ്വീഡനും സ്‌പെയിനും പരസ്പരം ഏറ്റുമുട്ടും. ലോകറാങ്കിങ്ങില്‍ ആറാമതുള്ള സ്‌പെയിന്‍ ഒന്‍പതാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സിനെ എക്‌സ്ട്രാ ടൈമിലൂടെയാണ് കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. നിശ്ചിത സമയത്ത് 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോണ കാള്‍ഡെന്റെയ് സ്‌പെയിനിനായി ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാഗ്റ്റിലൂടെ […]

Sports

6346 കോടി രൂപ! എംബപെയ്ക്ക് റെക്കോർഡ് തുക നൽകാന്‍ സൗദി ക്ലബ്

  • 25th July 2023
  • 0 Comments

പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നിൽക്കുന്ന സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വൻതുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. പ്രതിവർഷം 70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം ഹിലാൽ എംബപെയ്ക്ക് ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാൻസ്ഫർ ഫീ പിഎസ്ജിക്കും നൽകും. ഹിലാലിന്റെ ഓഫർ സ്വീകരിച്ച പിഎസ്ജി എംബപയോട് നേരിട്ടു […]

Trending

മെസിക്ക് ഞെട്ടിക്കുന്ന ഓഫര്‍ നല്‍കി സൗദി ക്ലബ്ബ്

  • 5th April 2023
  • 0 Comments

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) യും തമ്മില്‍ സൗദി അറേബ്യയില്‍ വെച്ച് കൊമ്പു കോര്‍ക്കുമോ … ? ഫുട്‌ബോള്‍ ലോകത്തിന്റെ ഈ ചോദ്യത്തിന് ഏതായാലും ജൂണ്‍ 30 നുള്ളില്‍ ഉത്തരം ലഭിച്ചേക്കും. കാരണം, 2023 ജൂണ്‍ 30 ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( P S G ) യുമായി ഉള്ള ലയണല്‍ […]

Sports

ദയയോടെയും സംസ്കാരത്തോടെയും പെരുമാറാൻ നമ്മൾ എപ്പോഴായാണ് മറന്നത്: സൈബർ ആക്രമണത്തിൽ ഛേത്രിയുടെ ഭാര്യ

  • 11th March 2023
  • 0 Comments

ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ ഗോളിന്റെ പേരിൽ സുനിൽ ഛേത്രിക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഛേത്രിയുടെ ഭാര്യ. ഫുട്ബോൾ, ശത്രുത, വൈകാരികത, പിന്തുണ എന്നിവയ്ക്കിടയിൽ പരസ്പരം ദയയോടെയും സംസ്കാരത്തോടെയും പെരുമാറാൻ നമ്മൾ എപ്പോഴായാണ് മറന്നതെന്ന് സോനം ഭട്ടാചാര്യ ചോദിക്കുന്നു. സോന തന്റെ ഇൻസ്റ്റഗ്രാമിലാണ് ഇതു കുറിച്ചത്. ‘‘വിദ്വേഷവും വിഷ ചിന്തകളും നിരാശയുമെല്ലാം നിങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉപേക്ഷിച്ച ശേഷം, വീട്ടിൽ പ്രീയപ്പെട്ടവരോടൊപ്പം സമാധാനത്തോടെ ഇരിക്കുകയാണെന്നു ഞാൻ പ്രതീക്ഷിക്കുന്നു.ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും നിങ്ങൾക്ക് ആവശ്യമുള്ളതു കിട്ടിയെന്നു […]

kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

  • 5th March 2023
  • 0 Comments

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട, പിണറായി എന്ന് എഴുതിയ ജഴ്സി സമാനമായി നൽകിയത്. കേരള എസി മിലാന്‍ അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബിലെ മറ്റ് അംഗങ്ങളുമാണ് മുഖ്യമന്ത്രിക്ക് ഒന്നാം നമ്പർ ജഴ്സി നല്‍കാനെത്തിയത്.

Kerala News

സമസ്‌തയുടെ അഭിപ്രായം അവരുടേത് മാത്രമെന്ന് മുസ്‌ലിം ലീഗ്;നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്, മതവും ജാതിയും നോക്കാറില്ലെന്ന് മുനീർ

  • 26th November 2022
  • 0 Comments

ഫുട്ബോള്‍ ലോകകപ്പ് സംബന്ധിച്ച് ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മിറ്റി നിർദ്ദേശം വിവാദമാകുന്ന പശ്ചാത്തലത്തിൽ സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്.സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.എന്തുകൊണ്ട് സമസ്ത നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമര്‍ശം വന്നെന്ന് അറിയില്ലെന്ന് എംകെ മുനീര്‍ പറഞ്ഞു. നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. മതവും ജാതിയും രാഷ്ട്രീയവും നോക്കാറില്ല. ഫുട്‌ബോള്‍ ഒരു കായിക ഇനമാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ച് […]

Kerala

താരങ്ങളോടുള്ള വ്യക്തി ആരാധന വിശ്വാസത്തിനെതിര്, ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയർത്തി നടക്കുന്നത് ശരിയല്ല; ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത

  • 25th November 2022
  • 0 Comments

കോഴിക്കോട്: ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുൾ ഖുത്ബ. താരാരാധന അതിരു കടക്കരുതെന്ന് സമസ്ത പള്ളി ഇമാമുമാരുടെ സംഘടന നിർദേശിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടിനടക്കുന്നത് ശരിയല്ല. താരങ്ങളോടുള്ള വ്യക്തിആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളിൽ ഇന്ന് ഉച്ചയ്ക്ക് നമസ്കാരത്തിന് ശേഷം സന്ദേശം നൽകുമെന്നും സമസ്ത വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലായ വേളയിലാണ് സമസ്തയുടെ നിർദേശം. ‘ഫുട്ബോൾ ജ്വരം’ എന്ന പേരിൽ ആർഭാടങ്ങളിലും അനിയന്ത്രിതമായ ആഘോഷങ്ങളിലും ഏർപ്പെടരുതെന്ന് വിശ്വാസികളോട് അഭ്യർഥിക്കണമെന്ന് ഖത്തീബുമാരോട് സംഘടന നിർദേശിച്ചു. […]

International

റഷ്യയുമായി സൗഹൃദമത്സരത്തിനൊരുങ്ങി ബോസ്നിയ; കളിയിൽ നിന്ന് പിന്മാറി ജെക്കോയും പ്യാനിച്ചും

  • 11th September 2022
  • 0 Comments

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തിനെതിരെ സൂപ്പർ താരങ്ങൾ രംഗത്തെത്തി. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും തീരുമാനത്തെ വിമർശിച്ച് കളിയിൽ നിന്ന് പിന്മാറി. മത്സരത്തിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തു. യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ റഷ്യയെ ഫിഫ വിലക്കിയിരുന്നു. ദേശീയ ടീമിനോ റഷ്യയിലെ ക്ലബുകൾക്കോ ഒരു മത്സരങ്ങളിലും കളിക്കാൻ അനുവാദമില്ല എന്നതായിരുന്നു ഫിഫയുടെ പ്രഖ്യാപനം. യുവേഫയും റഷ്യയെ വിലക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ […]

News Sports

കാല്‍പന്ത് കളിയിലെ ‘മിശിഹ’ ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍

  • 24th June 2022
  • 0 Comments

കാല്‍പന്ത് കളിയിലെ ഇതിഹാസ താരം ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍. ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ ഈ ജന്മദിനം ലോകമൊന്നാകെ കൊണ്ടാടുകയാണ്.എണ്ണിയാലൊടുങ്ങാത്ത ഗോളും ക്ലബ്ബ് കിരീടങ്ങളും ഗോള്‍ഡന്‍ ബൂട്ട്, ബാലണ്‍ ഡി ഓര്‍ തുടങ്ങി ഫുട്ബോളില്‍ എന്തെല്ലാം നേടാനാവുമോ അതില്‍ ഒന്നൊഴിച്ച് എല്ലാം ലിയോ നേടിയിട്ടുണ്ട്. 1987ജൂണ്‍ 24നു സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊറാസിയോ മെസ്സിയുടെയും സെലിയ മരിയ ഗുജിറ്റിനി എന്ന തൂപ്പുകാരിയുടെയും 4 മക്കളില്‍ മൂന്നാമനായാണു ലയണല്‍ മെസ്സിയുടെ ജനനം. നന്നേ […]

News Sports

ഖത്തര്‍ ലോകകപ്പ്; ഗോള്‍രഹിത സമനിലയില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം, യോഗ്യത നേടി അര്‍ജന്റീന

  • 17th November 2021
  • 0 Comments

ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിയാതെ വന്നതോടെ ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരം സമനിലയില്‍ ആയെങ്കിലും അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. തുടക്കം മുതല്‍ തണുത്ത പ്രകടനമാണ് ഇരുടീമുകളും ഗ്രൗണ്ടില്‍ കാഴ്ചവച്ചത്. മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ടു ടീമുകളിലെയും സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ പകുതിയില്‍ സാധിച്ചിരുന്നില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മെസ്സി ലോങ് റേഞ്ചില്‍ നിന്നും ബ്രസീല്‍ ഗോള്‍വല […]

error: Protected Content !!