ഉത്തരാഖണ്ഡ് ദുരന്തം;36 മൃതദേഹങ്ങള്‍ കണ്ടെടുത്തു;രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

  • 12th February 2021
  • 0 Comments

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ തപോവനിലെ തകര്‍ന്ന തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയില്‍ തപോവനിലെ എന്‍ടിപിസിയുടെ ജലപദ്ധതിയുടെ സ്ഥലത്ത് കേന്ദ്ര-ഏജന്‍സികള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുന്നതിനായി യോഗം ചേര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തരാഖണ്ഡ് പ്രളയം;മരണം 32 ആയി ; രക്ഷാപ്രവര്‍ത്തനങ്ങള്‍പുരോഗമിക്കുന്നു

  • 10th February 2021
  • 0 Comments

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ചൊവാഴ്ച ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 174 പേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. ചൊവ്വാഴ്ച കണ്ടെടുത്ത ആറ് മൃതദേഹങ്ങളിൽ നാലെണ്ണം റെയ്‌നി ഗ്രാമത്തിലെ ഋഷി ഗംഗ പവർ പ്രോജക്ട് സൈറ്റിൽ നിന്നാണെന്നും ഒന്ന് ചമോലിയിൽ നിന്നാണെന്നും മറ്റൊന്ന് നന്ദപ്രയാഗിൽ നിന്നാണെന്നും ഡിഐജി ഗർവാൾ നീരു ഗാർഗ് പറഞ്ഞു. രണ്ട് മൃതദേഹങ്ങൾ വൈദ്യുത നിലയത്തിൽ വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരുടേതാണെന്നും അവർ പറഞ്ഞു. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 […]

സംസ്ഥാനത്ത് ദുരന്ത ദിനം

എന്തൊരു ദുരിതമാണിത്… കേരളത്തിലെ മുഴുവൻ ജന മനസ്സുകളും ഇന്ന് നിരവധി തവണ പറഞ്ഞ വാക്കായിരിക്കാമിത്. ദുരന്തങ്ങളുടെ പേമാരി തന്നെയായിരുന്നു ഈ ദിനം. മൂന്നാറിലെ പെട്ടി മുടി മുതൽ കോഴിക്കോട് കരിപ്പൂർ വരെ നീണ്ടു നിൽക്കുന്ന ദുരന്ത വാർത്തകളാണ് ഇന്ന് നമ്മെ തേടിയെത്തിയത്. ഉണർന്നെഴുന്നേറ്റ് ആദ്യം കേൾക്കുന്ന വാർത്ത തന്നെ മൂന്നാറിലെ പെട്ടി മുടിയിലെ രാജമലയില്‍ പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചില്‍ നിരവധി ആളുകൾ മരണപ്പെട്ടുവെന്നും മറ്റു ചിലർ മണ്ണിനടിയിൽ മരണത്തോട് മല്ലടിക്കുന്നു എന്നതായിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം […]

കക്കയം ഡാം: ഷട്ടറുകള്‍ വൈകീട്ട് 5 മുതല്‍ തുറക്കും

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റര്‍ ആണ്. […]

Kerala

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ പകപോക്കല്‍; പ്രളയത്തില്‍ അധിക ധനസഹായമില്ല

കേരളത്തോട് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍. പ്രളയസഹായത്തില്‍ കേരളത്തിന് അധിക ധനസഹായം നല്‍കില്ലെന്നും 2018ലെ ദുരിതാശ്വാസത്തിന് നല്‍കിയ മൂവായിരം കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ട രണ്ടായിരം കോടി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം കടുത്ത പ്രളയദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര […]

News

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍പ്രത്യേക വിഹിതം

  • 27th December 2019
  • 0 Comments

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ സര്‍ക്കാരിലേക്കും ഡി.പി.സിയിലേക്കും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ച സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുപ്പത് കോടി രൂപ നീക്കി വെച്ചതായും യോഗം അറിയിച്ചു.ഗ്രാമപഞ്ചായത്തുകളായ കക്കോടി (65.76 ലക്ഷം), കൊടിയത്തൂര്‍ (41.47), കുരുവട്ടൂര്‍ (57.01), […]

Local

കുന്ദമംഗലം : പ്രളയ ബാധിത പഞ്ചായത്തുകള്‍ക്കായി 3.86 കോടി രൂപ അനുവദിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം  നിയോജകമണ്ഡലത്തില്‍ 2018 ലെ പ്രളയം സാരമായി ബാധിച്ച അഞ്ച് പഞ്ചായത്തുകള്‍ക്ക് 3.86 കോടി രൂപയുടെ പ്രത്യേക വിഹിതം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് 81.7 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് 75.6 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിന് 61.58 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിന് 66.09 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിന് 101 ലക്ഷം എന്നിങ്ങനെയാണ് തുക അനൂവദിച്ചിട്ടുള്ളത്. 

Kerala News

തീരദേശ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 1398 കോടി രൂപ അനുവദിച്ചു – മന്ത്രി ജെ മേഴ്സികുട്ടി അമ്മ

തീരപ്രദേശത്തു നിന്ന് 50 മീറ്റർ പരിധിയിൽ വരുന്ന കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1398 കോടി രൂപ ഭവന നിർമ്മാണത്തിനായി അനുവദിച്ചതായി ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടി അമ്മ. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുനരധിവസിപ്പിക്കുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായമായി നൽകും. ഡിസംബറിനകം മാറി താമസിക്കുന്ന മുഴുവൻ പേർക്കും സ്ഥലം […]

News

പ്രളയ സഹായം ലഭിച്ചില്ല; പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍

കുന്ദമംഗലം; ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ദുരിതം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ച ധന സഹായം ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍. പ്രളയത്തിന് ശേഷം ദുരിതം ബാധിച്ചവര്‍ക്ക് 10000 രൂപയായിരുന്നു ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഓണത്തിന് മുന്‍പ് തന്നെ മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചു. എന്നാല്‍ സഹായം ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രളയത്തില്‍ ബുദ്ധിമുട്ടനുഭവിച്ച കുന്ദമംഗലം പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മാത്രം ഏകദേശം […]

Local

സഹപാഠിക്കൊരു സ്‌നേഹവീട് പ്രളയത്തില്‍ നഷ്ടമായ വീടൊരുങ്ങുന്നു

കുന്ദമംഗലം: ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടമായ കുന്ദമംഗലം പഞ്ചായത്തിലെ മിനി ചാത്തങ്കാവില്‍ ഇയ്യപടിയങ്ങല്‍ അബ്ദുല്‍ മജീദിനും കുടുംബത്തിനും വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തില്‍ വീടൊരുങ്ങുന്നു . കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, ചാത്തങ്കാവ് മഹല്ല് മുസ്ലിം ജമാഅത്ത്കമ്മിറ്റിയും സംയുക്തമായാണ് ‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വീടിന് കുറ്റിയടിച്ചു .വാര്‍ഡ് മെമ്പര്‍ പി പി ഷീജ,ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ […]

error: Protected Content !!