Kerala Local

പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

  • 23rd September 2019
  • 0 Comments

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി.ടി, അസി കലക്ടര്‍ മേഘശ്രീ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.എം അബ്ദു റഹ്മാന്‍, ബീച്ച് ഗെയിംസ് സംസ്ഥാന സംഘാടകസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ എന്നിവര്‍ സമീപം.

Kerala Local

പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും

  • 20th September 2019
  • 0 Comments

സംസ്ഥാനത്തെ പ്രളയ, വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും സര്‍ക്കാരും സംയുക്തമായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കാര്‍ഷിക വിള വായ്പയില്‍ നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധിയുമുണ്ടാകും. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാത്ത പുതിയ വായ്പ നല്‍കും. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത കാലാവധി വരെ […]

News

അതിജീവനത്തിനായി പായസമധുരം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

തകര്‍ത്തു പെയ്ത മഴയിലും പ്രളയത്തിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക്  തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍  ഇവര്‍ നല്‍കിയ  10001 രൂപക്ക് പായസത്തിന്റെ മാധുര്യമുണ്ട്. കാരണം സ്‌കൂളിലെ 25 കസ്റ്റംസ് കേഡറ്റ് കോര്‍പ്പ് വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ നിന്ന് പായസം ഉണ്ടാക്കി ബീച്ചില്‍ വില്‍പന നടത്തിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കണ്ടെത്തിയത്. ദുരിതബാധിതര്‍ക്കായി കുഞ്ഞുകരങ്ങളൊരുമിച്ചപ്പോള്‍ ഇവരിലെ നന്‍മ തിരിച്ചറിഞ്ഞ് പത്തു രൂപ മുതല്‍ നൂറു രൂപവരെയാണ് പായസത്തിനായി ആളുകള്‍ നല്‍കിയത്. […]

Local

പള്ളിയോള്‍ റസിഡന്‍സ് അസോസ്സിയേഷന്‍ പ്രളയബാധിതര്‍ക്കുകിറ്റ് വിതരണം നടത്തി

മാവൂര്‍: നാടിനെ നടുക്കിയ വെള്ളപൊക്കത്തില്‍ വീട് ഒഴിയേണ്ടി വന്നവര്‍ക്കായി റസിഡന്‍ അസോസിയേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. അസോസ്സിയേഷന്‍ പരിതിക്കുള്ളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പള്ളിയോള്‍ ചിറക്കല്‍ താഴത്ത് അഡ്വ.വി.ജി സുരേന്ദ്രന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, വൈസ് പ്രസിഡന്റ് റിയാസ് എ.പി.അദ്ധ്യക്ഷത വഹിച്ചു, വാര്‍ഡ് മെമ്പര്‍ അനൂപ് കെ അഡ്വ.വി.ജി സുരേന്ദ്രന്‍ ഇ കെ ഹംസ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസോസിയേഷന്‍ ട്രഷറര്‍ […]

Kerala

ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരു പങ്ക് ദുരിതബാധിതര്‍ക്ക്

‘നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ’. കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറയുന്നു. മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അഷറഫ്.  കലക്ട്രേറ്റിലെത്തി ജില്ലാകലക്ടര്‍ സാംബശിവ റാവുവിനാണ് അഷറഫ് ചെക്ക് കൈമാറിയത്.  ജന്‍മ-നാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും  ചികിത്സയില്‍ തുടരുകയാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് ഈ ഒന്‍പതുകാരന്‍ വിധേയനായി. മുക്കം പ്രതീക്ഷ സ്‌കൂളിലെ നാലാംക്ലാസ് […]

Local

നാടിന് മാതൃകയായി പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍

കുന്നമംഗലം : പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ഛ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിതരണംചെയ്ത് കുന്നമംഗലം PSN കമ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍ മാതൃകയായി. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജിലാരംഭിച്ച ‘കളക്ഷന്‍ സെന്ററില്‍’ അനവധി അവശ്യ സാധനങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും അവ എത്രയും പെട്ടെന്ന് വരുംദിവസങ്ങളില്‍ ഉപയോക്താക്കള്‍ക് വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ ശ്രീ. സുചേഷ്, PSN ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. പ്രിയ സുചേഷ് എന്നിവര്‍ അറിയിച്ചു. ആവശ്യമുള്ള ക്യാമ്പ് ഡയറക്ടര്‍മാര്‍ 9745717531, 8086866806 എന്നീ […]

Kerala

ജനകീയം ഈ അതിജീവനം ;പൊതുജന സംഗമം 20 ന്

താമരശ്ശേരി: പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജന സംഗമം നടത്തും. ജൂലായ് 20 ന് താമശ്ശേരിയിലാണ് ജനകീയം ഈ അതിജീവനം എന്ന പേരില്‍ ജില്ലയിലെ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഉള്‍പ്പെടെ സംഭവിച്ച കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.  മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ […]

error: Protected Content !!