GLOBAL International

റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; ഉള്ളില്‍ 50 പേര്‍; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

മോസ്‌കോ: 50 പേരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നു. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൈന […]

National

അഹമ്മദാബാദ് വിമാനദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് AAIBയുടെ പ്രാഥമിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) {പഥമിക റിപ്പോര്‍ട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രമാണെന്നും 32 സെക്കന്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് […]

National

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

National Trending

അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം. അപകടസാചര്യം വെര്‍ച്ച്വല്‍ സാങ്കേതികവിദ്യ വഴി പുനഃസൃഷ്ടിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലാന്‍ഡിങ് ഗിയറിന്റെയും വിങ് ഫ്‌ലാപ്പുകളുടെയും പ്രവര്‍ത്തനം അപകടത്തിലേക്ക് നയിച്ചില്ലെന്നും സംഘം കണ്ടെത്തി. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലേക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന റാറ്റ് സംവിധാനം പ്രവര്‍ത്തനസജ്ജമായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിന് ഘടിപ്പിച്ചിരുന്നത്. കമ്പനിയോട് ഡി ജി സി എ വിശദീകരണം തേടിയിട്ടുണ്ട്. ജൂണ്‍ […]

kerala Kerala

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചു. ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. രഞ്ജിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും ചേര്‍ന്ന് ഏറ്റുവാങ്ങി. 9.30യോടെ ജന്മനാടായ പുല്ലാട് എത്തിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയായിരുന്നു രഞ്ജിത. മകന്‍ […]

Kerala kerala

ഖത്തറിലെ ഇറാന്‍ ആക്രമണം; കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: ഖത്തറിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്നുള്ള 17 സര്‍വീസുകളും കണ്ണൂരില്‍ നിന്നുള്ള 12 സര്‍വീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്. വ്യോമ പാതകള്‍ തുറന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടിയിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരെ ചെക്കിന്‍ ചെയ്തതിന് ശേഷം തിരിച്ചയച്ചു. എയര്‍ […]

National Trending

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ഊര്‍ജ്ജിതമാക്കി; മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും; വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യോമസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വകുപ്പ് സെക്രട്ടറിമാര്‍ മാത്രല്ല വ്യോമയാന രംഗത്തെ വിദ്ഗ്ധരും സംഘത്തിലുണ്ട്. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും. ബോയിങ് 787 സീരീലെ 34 വിമാനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ബോയിങ് വിമാനങ്ങളില്‍ അധികസുരക്ഷ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ട് ബോയിങ് വിമാനങ്ങള്‍ […]

kerala Kerala

ഇതെന്റെ രണ്ടാം ജന്മമാണ്; വിമാനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍

അഹ്‌മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് പ്രതികരിച്ചു. ‘അതിപ്പോഴും അവിശ്വസനീയമാണ്. താന്‍ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതെന്റെ രണ്ടാം ജന്മമാണ്. അഹ്‌മദാബാദിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് ഈ വാക്കുകള്‍ പറയുമ്പോള്‍ വിശ്വാസ് കുമാറിന്റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു. വ്യാഴാഴ്ച ഉച്ചക്ക് അഹ്‌മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എ.ഐ 171 വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ് കുമാര്‍ രമേശ്. മരണത്തില്‍നിന്ന് തിരിഞ്ഞു നടന്ന വിശ്വാസ് കുമാര്‍ ഏവര്‍ക്കും അദ്ഭുതമാവുകയാണ്. 230 […]

National

265 മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തി; യാത്രക്കാര്‍ക്ക് പുറമെ നാട്ടുകാരുടെ മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേര്‍ അപകടത്തില്‍ മരിച്ചുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 53 പ്രദേശവാസികള്‍ മരിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

National

അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയിലും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തും.

error: Protected Content !!