കുന്ദമംഗലം ഒഴയാടിയിൽ വിറക് പുരയ്ക്ക് തീപിടുത്തം; 2 ലക്ഷം രൂപയുടെ നഷ്ടം
കുന്ദമംഗലം: കുന്ദമംഗലം ഒഴയാടി എടവലത്ത് പുറായിൽ ശേഖരൻ നായർ എന്ന ആളുടെ വീടിന്റെ വിറക് പുരയ്ക്ക് തീപിടുത്തം. 2 ലക്ഷം രൂപയുടെ നാശ നഷ്‍ടം സംഭവിച്ചതായാണ് റിപ്പോർട്ട്. വെള്ളിമാട്കുന്ന് ഫയര്‍ ഫോഴ്‌സെത്തി അധി സാഹസികമായി തീ അണച്ചു. വീതി കുറഞ്ഞ റോഡായതിനാല്‍ തീ അണയ്ക്കാൻ ഫെയർ എഞ്ചിനുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റിൽ വെള്ളം നിറച്ചാണ് തീ അണച്ചത്. ഫയർ ഫോഴ്‌സുകാരുടെയും നാട്ടുകാരുടെയും ക്യത്യമായ ഇടപെടൽ മൂലം വിറക് പുരയോട് ചേർന്നിരിക്കുന്ന […]