‘ഫൂട്ടേജ്’ ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി; 5 കോടി നഷ്ടപരിഹാരം ആവശ്യം
കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും നിര്‍മാണ പങ്കാളിയുമായ മഞ്ജു വാര്യര്‍ക്ക് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടര്‍ന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ‘ഫൂട്ടേജ്’ സിനിമ നിര്‍മിച്ച മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ ആണ് മഞ്ജു വാര്യര്‍. മഞ്ജു നായികയായ പുതിയ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഉയര്‍ന്ന […]