വീണ്ടും ഒന്നിക്കുന്നു; മണിരത്‌നം ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ ഐശ്വര്യയും അഭിഷേകും?
ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിരത്നം സംവിധാനം ചെയ്ത ഗുരു, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത്. 1997ല്‍ മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഐശ്വര്യ പിന്നീട് അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം അഭിഷേകിന്റെയും ഐശ്വര്യയുടെയും […]