വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് കോൺഗ്രസ്
തൃശ്ശൂർ : ചാവക്കാട് പുന്നയില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന സ്വദേശി നൗഷാദ് മരിച്ചു. ഇദ്ദേഹത്തോടൊപ്പം വെട്ടേറ്റ മറ്റ് പ്രവര്‍ത്തകരായ ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് പ്രതികരിച്ചു. ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഇന്നലെ രാത്രി വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ […]