GLOBAL News

ചാൾസ് മൂന്നാമൻ ആശുപത്രിയിൽ; സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം

  • 26th January 2024
  • 0 Comments

ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം.പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊട്ടാരം അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ രാജാവിനെ ചികിത്സയ്ക്കായി ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്‍റെ ചികിത്സാ വിവരം അന്വേഷിക്കുന്നവർക്കും, രോഗം വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നവർക്കും കൊട്ടാരം അധികൃതർ നന്ദി അറിയിച്ചിട്ടുണ്ട്.വെയിൽസ് രാജകുമാരി കൂടിയായ മരുമകൾ കെയ്റ്റ് കാതറിൻ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ നടത്തിയ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാകും ചാൾസ് മൂന്നാമന്‍റെയും ശസ്ത്രക്രിയ നടത്തുകയെന്നാണ് വിവരം. ഇക്കഴിഞ്ഞ […]

News Sports

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് പിന്മാറി വിരാട് കോഹ്ലി

  • 22nd January 2024
  • 0 Comments

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താരം പിന്മാറിയതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെ അറിയിച്ചു . ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോഹ്‌ലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. കോലിയുടെ അഭാവത്തിൽ യശസ്വി […]

News Sports

ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

  • 13th November 2022
  • 0 Comments

ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്.മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ രണ്ടു തവണ കിരീടം നേടിയ വെസ്റ്റിന്‍ഡീസിന്റെ നേട്ടത്തിനൊപ്പമെത്താനും ഇംഗ്ലണ്ടിനായി.ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ ഇംഗ്ലണ്ട് തളച്ചു. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) […]

News Sports

ടീമിലെ ഏഴു പേർക്ക് കോവിഡ്; പാകിസ്താനുമായി പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി

പാകിസ്​താനെതിരെ ഏകദിന പരമ്പരക്ക്​ ഒരുങ്ങാനിരിക്കവേ ഇംഗ്ലണ്ട്​ ടീമിലെ ഏഴുപേർക്ക്​ കോവിഡ്​. മൂന്നു കളിക്കാർക്കും മറ്റുള്ള നാലുപേർക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ജൂലൈ എട്ടുമുതലാണ്​ പാകിസ്​താനുമായുള്ള മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്​. ശേഷം മൂന്ന്​ ട്വന്‍റി 20 കളും ഷെഡ്യൂൾ ചെയ്​തിട്ടുണ്ട്​. ഓഗസ്റ്റ്​ നാലുമുതലാണ്​ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പര എന്നാൽ പാകിസ്​താനുമായുള്ള പരമ്പര മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന്​ ഇ.സി.ബി അറിയിച്ചു. പരിക്ക്​ മാറിയെത്തിയ ബെൻ സ്​റ്റോക്​സാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്‍റെ […]

Sports

600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്റേഴ്‌സണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്റേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് നേട്ടമാണ് ആന്റേഴ്‌സണ്‍ സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്സണ്‍ 600 വിക്കറ്റ് എന്ന നേട്ടം കൈക്കലാക്കിയത്. 156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. നേരത്തേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറെന്ന റെക്കോഡ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലായിരുന്നു. 563 […]

Sports

ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറി; ലോകചാമ്പ്യന്‍മാരെ തുരത്തി അയര്‍ലന്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ വമ്പന്‍ അട്ടിമറിയുമായി അയര്‍ലാന്റ്. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച വിജയലക്ഷ്യമായ 329 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ബോള്‍ ശേഷിക്കെ ഐറിഷ് പട മറികടന്നു. ഏഴുവിക്കറ്റിന്റെ വിജയം. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ (106) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. ടോം ബാന്റണ്‍ 58, ഡേവിഡ് വില്ലി 51, ടോം കറെന്‍ 38 എന്നിവരുടെ ഇന്നിംഗ്‌സുകളും ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു. 49.5 ഓവറില്‍ 328 റണ്‍സ് അടിച്ചുകൂട്ടി ഇംഗ്ലണ്ട് ഓള്‍ഔട്ടായി. അയര്‍ലാന്‍ഡിനായി ക്രെയ്ഗ് […]

News

മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്‍

മഹാത്മാഗാന്ധിയുടെ ആദരസൂചകമായി നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്‍. ഏഷ്യക്കാരുടെയും കറുത്തവര്‍ഗക്കാരുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംഭാവനകള്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിനെയും ബ്രിട്ടന്‍ ആദരിക്കുന്നത്. നാണയം പുറത്തിറക്കുമ്പോള്‍ ഇത്തരം വിഭാഗങ്ങളില്‍നിന്നുള്ള അതുല്യ പ്രതിഭകളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനക് റോയല്‍ മിന്റ് ഉപദേശക സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാത്മാഗാന്ധിയുടെ നാണയം പുറത്തിറക്കുന്നത് റോയല്‍ മിന്റിന്റെ പരിഗണനയിലാണെന്ന് യു.കെ. ട്രഷറി പ്രസ്താവനയില്‍ അറിയിച്ചത്.

Sports

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി ; മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കി സ്മിത്ത്

  • 6th September 2019
  • 0 Comments

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്. കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്നലെ സ്മിത്ത് നേടിയത്. ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതുണ്ടായിരുന്ന സച്ചിനെ പിന്തള്ളിയാണ് സ്മിത്ത് രണ്ടാമതെത്തിയിരിക്കുന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സ്മിത്തിനുമുന്നിലുള്ളത്. 121 ഇന്നിങ്സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. […]

Sports

ക്രിക്കറ്റ് ലോകകപ്പ് പ്രവവചന മത്സരം നടത്തി

കൊടുവള്ളി: CHMKM ഗവണ്മെന്റ് ആര്‍ട്‌സ്&സയന്‍സ് കോളേജ് കൊടുവള്ളി ,സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2019 ക്രിക്കറ്റ് ലോകകപ്പ് പ്രവവചന മത്സരം നടത്തി. മുഹമ്മദ് ജാസില്‍ വി.പി ,അശ്വതി വിന്‍സെന്റ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വിജയികള്‍ക്ക് പ്രമുഖ ഇന്റീറിയര്‍ സ്ഥാപനമായ വിസ്റ്റ ഇന്റീരിയര്‍സ് ,എന്‍ഐടി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം പ്രിന്‍സിപ്പാള്‍ ഡോ.അജിതാ കുമാരി, പ്രമുഖ ലീഗല്‍ കണ്‌സല്‍ ടന്റ് അഡ്വ.വിപിഎ സിദ്ദിഖ് എന്നിവര്‍ വിതരണം നടത്തി. ശ്രീ.മുജീബ് റഹ്മാന്‍,ഇഖ്ബാല്‍ കെ.കെ ,മുഅമ്മില്‍.കെ എന്നിവര്‍ പങ്കെടുത്തു

error: Protected Content !!