പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു
തൃശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധര്‍ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാനക്കുട്ടി വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. ഇന്ന് രാവിലെ എട്ട് മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണത് കണ്ടത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. രക്ഷിക്കാനായി ഏറെ ശ്രമങ്ങള്‍ നടത്തി. […]