National News

പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്,രാജിക്കൊരുങ്ങി ചരണ്‍ജിത് സിംഗ് ചന്നി

  • 10th March 2022
  • 0 Comments

ഭരണത്തിലിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തോല്‍വി ഏതാണ്ട് ഉറപ്പിച്ചതോടെ രാജിക്കൊരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയിരിക്കുകയാണ് ചന്നി. ഗവര്‍ണറെ കണ്ട ശേഷം അല്‍പസമയത്തിനകം തന്നെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ ഏറെ പിന്നിലാണ് നിലവില്‍ ചന്നി. ഇവിടെ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി ചരണ്‍ജിത് സിംഗ് ആണ് ലീഡ് ചെയ്യുന്നത്.പഞ്ചാബിലെ 117 നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ […]

National News

നാലിടത്തും ബി.ജെ.പിയുടെ തേരോട്ടം,പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്,തൂത്തുവാരി ആം ആദ്മി

  • 10th March 2022
  • 0 Comments

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു. കടുത്ത മത്സരം നടന്ന പഞ്ചാബിൽ 117 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപിയുടെ മുന്നേറ്റമാണു സംസ്ഥാനത്ത്. എഎപി 80ലേറെ സീറ്റികളിൽ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ കോൺഗ്രസ് […]

National News

യൂപി അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

  • 8th January 2022
  • 0 Comments

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പനയുള്ള തീയതി പ്രഖ്യാപനം ഇന്ന്. വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ക‍ർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇക്കുറി തെര‍ഞ്ഞെടുപ്പ് പ്രചാരണം. ഇക്കാര്യത്തിൽ വ്യക്തമായ മാ‍​ർ​​ഗനി‍ർദേശം കമ്മീഷൻ നൽകാൻ സാധ്യത ഉണ്ട്

Kerala News

പി കെ ജമീലയ്ക്ക് സീറ്റില്ല;തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെത്

  • 8th March 2021
  • 0 Comments

പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തരൂരിൽ ഇനി ജമീലയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. സംവരണ മണ്ഡലമായ തരൂരിൽ മന്ത്രി എ.കെ.ബാലൻ്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളിൽ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. പ്രാദേശികമായി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ എതിര്‍പ്പും ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനവും കണക്കിലെടുത്താണ് ജമീലയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയത്. പി […]

Kerala News

നഗര പരിധിയില്‍ 22 ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 120 പ്രശ്‌നബാധിത ബൂത്തുകള്‍

  • 5th March 2021
  • 0 Comments

ജില്ലയിലെ നഗര പരിധിയില്‍ 22 ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 120 പ്രശ്‌നബാധിത ബൂത്തുകള്‍. നഗരപരിധിയിയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി 98 സെന്‍സിറ്റീവ് ബൂത്തുകളും എലത്തൂര്‍, നടക്കാവ്, ചേവായൂര്‍, കസബ, മാറാട്, കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലായി 22 ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്. ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസത്തുല്‍ മുഹമ്മദീയ എല്‍.പി ആന്റ് വി.എച്ച.എസ് സ്‌കൂളിലാണ് കൂടുതല്‍ സെന്‍സിറ്റീവ് ബൂത്തുകള്‍(നാലെണ്ണം). കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിണാശ്ശേരി ഗവ.വി.എച്ച്.എസ് സ്‌കൂളിലാണ് കൂടുതല്‍ ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്ളത് (അഞ്ചെണ്ണം). […]

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് തിരിച്ചു പിടിച്ച് യു ഡി എഫ്

  • 16th December 2020
  • 0 Comments

ഇത്തവണ യു ഡി എഫ് 10 ഉം എൽ ഡി ഫ് 9 ഉം ആണ് നേടിയത്.കഴിഞ്ഞ തവണ ജനദാതൾ എൽ ഡി എഫ് ലേക്ക് മാറുകയും ബ്ലോക്ക് പഞ്ചായത്തിന് ഭരണം നഷ്ടമാവുകയുമായിരുന്നു പ്രസിഡന്റ് സ്ഥാനം എൽ ഡി എഫ് അവിശ്വാസ പ്രേമേയം കൊണ്ടുവന്നതോടെ നഷ്ടമായി .അതോടെയാണ് 10 എൽ ഡി എഫിനും,9 യുഡിഫ് നുമായി ഭരണം കൈവിട്ടു പോയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് LDF 001 KURUVATTUR won 2 – മീന 4868 1 […]

കൊച്ചിയില്‍ ഒരു വോട്ട് വ്യത്യാസത്തിൽ ബി.ജെ.പിയോട് പരാജയപ്പെട്ട് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി

  • 16th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ യു.ഡി.എഫിന് തിരിച്ചടി. കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിൽ തോറ്റു. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്. അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍. വേണുഗോപാലിന്റെ പരാജയം യു.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് ചര്‍ച്ചയാകും. കൂടാതെ കോണ്‍ഗ്രസിനിടയില്‍ തന്നെ എന്‍.വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിതിത്വവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്;ഒന്നാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ശബ്ന ഷിദ് വിജയിച്ചു

  • 16th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ശബ്ന ഷിദ് വിജയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് അവസാന ഘട്ടം 68.03 % പോളിംഗ്

  • 14th December 2020
  • 0 Comments

ത​േദ്ദശ സ്​ഥാപനങ്ങളിലേക്ക്​ നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിലെ വോ​ട്ടിങ് ​68 ശതമാനം കടന്നു. മലപ്പുറം 68.53 %, കോഴിക്കോട് ​68.1%, കണ്ണൂർ 67.7 %, കാസർകോട്​ 66.31% എന്നിങ്ങനെയാണ്​ പോളിങ്​ ശതമാനം. വോ​ട്ടെടുപ്പ്​ ആരംഭിച്ചതുമുതൽ ജില്ലകളിൽ കനത്ത പോളിങ്ങാണ്​ രേഖപ്പെടുത്തുന്നത്​.

കള്ളവോട്ട് ചെയ്ത ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

  • 14th December 2020
  • 0 Comments

കണ്ണൂർ ആലക്കാട് കള്ളവോട്ട് ചെയ്ത ലീഗ് പ്രവർത്തകൻ മുസീദ് കെ അറസ്റ്റിൽ . കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ആറാം വാർഡ് ഒന്നാം ബൂത്തിലാണ് സംഭവം. അറസ്റ്റിലായ ലീഗ് പ്രവർത്തകന് പതിനാറ് വയസ്സാണുള്ളത്. ആൾമാറാട്ടം നടത്തിയാണ് ലീഗ് പ്രവർത്തകൻ വോട്ട് ചെയ്യാൻ എത്തിയത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രവാസിയായ സഹോദരൻ മുർഷീദിന്റെ വോട്ട് ചെയ്യാനാണ് എത്തിയത്.

error: Protected Content !!