Kerala

ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി

  • 20th November 2022
  • 0 Comments

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ ഇര പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹാവശിഷ്ടങ്ങൾ പത്മയുടെ സ്വദേശമായ തമിഴ്‌നാട്ടിലെ ധർമപുരിയിലേക്ക് കൊണ്ടുപോയി. ഇന്ന് തന്നെ സംസ്‌കരിക്കുമെന്ന് ബന്ധു അറിയിച്ചു.പൂർണമായ ഡിഎൻഎ പരിശോധന ഫലം വന്ന ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇലന്തൂരിലെ പുരയിടത്തിൽ നിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഇവരുടേത് തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഫോറൻസിക് ലാബിൽ നിന്നുളള റിപ്പോർട്ടിൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ പത്മയുടേതും റോസ്ലിയുടേതുമാണെന്ന് വ്യക്തമായതായി കൊച്ചി സിറ്റി പൊലീസ് […]

Kerala

ഇലന്തൂർ ഇരട്ട നരബലി കേസ്; കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ എന്ന് സ്ഥിരീകരിച്ചു

  • 8th November 2022
  • 0 Comments

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം പുറത്ത് വന്നിരുന്നു. റോസ്‌ലിന്റെതെന്ന് കരുതുന്ന 11 മൃതദേഹ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. ഇതിൽ ഏതാനും ഭാഗങ്ങളുടെ പരിശോധന പൂർത്തിയായി. ആദ്യ ഡി.എൻ.എ പരിശോധനഫലമാണ് ഇപ്പോൾ പൊലിസിന് ലഭിച്ചത്. ഇതോടെ ആദ്യം കൊല്ലപ്പെട്ടത് റോസ്‌ലിനാണെന്ന് […]

Kerala

ഇലന്തൂർ നരബലി; അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

  • 20th October 2022
  • 0 Comments

ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിക്കെതിരെ മൂന്ന് പ്രതികളും ഹൈക്കോടതിയിൽ. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ അഡ്വ.ബി.എ. ആളൂർ മുഖേന ഹർജി സമർപ്പിച്ചു. 12 ദിവസത്തേക്കുള്ള കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പ്രതികളെ കൊണ്ടുപോകുന്നത് വിലക്കണം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണമെന്നും പ്രതികൾ ഹർജിയിലൂടെ ആവശ്യപ്പെട്ടു. കസ്റ്റഡി സമയത്തും പ്രതികളെ കാണാൻ അനുമതി നൽകണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം കേസിലെ ഒന്നാം പ്രതി ഷാഫിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ […]

Kerala News

ശ്രീദേവിക്ക് പുറമെ ഷാഫിക്ക് രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി;’സജ്‌നമോള്‍, ശ്രീജ അക്കൗണ്ടുകളിലെ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തു

  • 19th October 2022
  • 0 Comments

ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി പോലീസ് വീണ്ടെടുത്തു.ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സജ്‌നമോള്‍’, ‘ശ്രീജ’ എന്നീ പേരുകളില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടുകളാണ് പോലീസ് വീണ്ടെടുത്തത്.ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച ‘ശ്രീദേവി’ എന്ന അക്കൗണ്ട് ഉള്‍പ്പെടെ ആകെ നാല് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്നെണ്ണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്.സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി […]

Kerala News

ഇലന്തൂര്‍ ഇരട്ട നരബലി;അവയവ മാഫിയ ആരോപണം തള്ളി പൊലീസ്

  • 18th October 2022
  • 0 Comments

ഇലന്തൂര്‍ ഇരട്ട നരബലി കേസിൽ നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളി പോലീസ്.കേസിലെ മുഖ്യ കുറ്റവാളി മുഹമ്മദ് ഷാഫിയെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.വൃത്തിഹീനമായ സാഹചര്യത്തിൽ അവയവം മാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇരട്ട കൊലപാതകത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. കൂടുതൽ ഇരകളുണ്ടോയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.പത്മയുടേയും റോസ്ലിന്റേയും ശരീരഭാഗങ്ങള്‍ […]

Kerala News

ഇലന്തൂര്‍ നരബലി;മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങൾ ഇല്ല,മാറിടം ഭക്ഷിച്ചെന്ന് പ്രതികൾ,പത്മയുടെ മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് മകൻ

  • 16th October 2022
  • 0 Comments

ഇലന്തൂര്‍ നരബലിയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്ന് പൊലീസ്.കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി.നരബലിയുടെ ഭാഗമായാണ് അവയവങ്ങൾ മുറിച്ച് മാറ്റിയത് എന്ന് സംശയം. ആന്തരികാവയവങ്ങൾ വിൽക്കാൻ പ്രതികൾ ശ്രമിച്ചോയെന്നും അന്വേഷിക്കും.തലച്ചോര്‍ ഭക്ഷിക്കാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവല്‍ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല. അതുകൊണ്ടാണ് ഈ സാധ്യത […]

Kerala News

ഇലന്തൂര്‍ നരബലി;മനുഷ്യ മാംസം പാകം ചെയ്ത കുക്കർ കണ്ടെത്തി,വീട്ടിൽ ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങൾ,യുവതിക്ക് പീഡനമെന്ന് വെളിപ്പെടുത്തൽ

  • 16th October 2022
  • 0 Comments

ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു. കെട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു.പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇലന്തൂർ ഇരട്ട നരബലി കേസിൽ ഒരുപാട് തെളിവുകളാണ് പ്രതികൾക്കെതിരെ പുറത്തുവന്നത്. സ്ത്രീകൾ ആ വീട്ടിൽ വന്നതും ഉപദ്രവിക്കപ്പെട്ടതുമെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം, ആഭിചാരവുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങൾ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽനിന്നു കണ്ടെത്തി. […]

Kerala News

ഇലന്തൂരിലെ നരബലി;ഭഗവൽസിങിന്റെ വീടിന്റെ പരിസരത്ത് നിന്ന് അസ്ഥി ലഭിച്ചു

  • 15th October 2022
  • 0 Comments

ഇലന്തൂരിലെ നരബലി കേസില്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഭഗവൽസിങിന്റെ വീടിന്റെ പരിസരത്ത് നിന്ന് അസ്ഥി ലഭിച്ചു.വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും , മര്‍ഫിയും .നായയെ ഉപയോഗിച്ചുള്ള പരിശോധനയിൽ കൂടുതൽ സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്.ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്. സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് […]

Kerala News

മായയും മര്‍ഫിയും ഇലന്തൂരിലെത്തി,ഇനിയും മൃതദേഹങ്ങളുണ്ടോ?പരിശോധന

  • 15th October 2022
  • 0 Comments

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സഹായത്തോടെ തെളിവെടുപ്പ് ആരംഭിച്ചു.വീടിനോടു ചേർന്ന തിരുമ്മൽ കേന്ദ്രത്തിന്റെ വടക്കുഭാഗത്തായാണ് പരിശോധന. ഇവിടെ കുഴിയെടുക്കുന്നതിനായി മാർക്ക് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്.2015 മുതൽ കൊച്ചി സിറ്റി പൊലീസിന്റെ ഭാ​ഗമായിട്ടുള്ള നായകളാണ് മായയും മർഫിയും. വളരെ ആഴത്തിൽ വരെ മണം പിടിച്ച് എത്താൻ ഇവർക്ക് സാധിക്കും.കൊലപാതകം നടന്ന വീടിന്റെ പരിസരം വളരെ വിശാലമായ […]

Kerala

നരബലി; ഇലന്തൂരിൽ പരിശോധനയ്ക്കായി പെട്ടിമുടി ദുരന്തത്തിൽ സഹായിച്ച നായ എത്തും

  • 15th October 2022
  • 0 Comments

നരബലിക്കേസിൽ ഇലന്തൂരിൽ പരിശോധനയ്ക്ക് പരിശീലനം നൽകിയ നായ്ക്കളെയും എത്തിക്കും. ബെൽജിയം മെലനോയിസ് ഇനത്തിൽ പെട്ട മായ, മർസി നായകളെയാണ് ഇലന്തൂരിൽ എത്തിക്കുക. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയ നായകളാണിവ. പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ സഹായിച്ച നായയാണ് മായ. ഒക്ടോബർ 11നാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും […]

error: Protected Content !!