Kerala News

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി; പരിശീലന മൊഡ്യൂള്‍ ആഗസ്റ്റ് 31 ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും

  • 30th August 2021
  • 0 Comments

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ അപ്ലോഡ് ചെയ്യാനും മൂല്യനിര്‍ണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂര്‍ണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് സ്‌കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്. സ്‌കൂളുകളിലും ജിസ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. […]

Local News

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

  • 24th January 2021
  • 0 Comments

കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പത്താം തരം ഇ ഡിവിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജോസഫ് ടി.ജെ വയനാട് ക്ലാസിന് നേതൃത്വം നല്‍കി. ഖാദര്‍ ഹാജി പൈക്കാട്ട് അധ്യക്ഷത വഹിച്ചു സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എഡു കെയര്‍ കണ്‍വീനര്‍ ഹാഷിദ് കെ, കബീര്‍ ടി പി, സി.പി ഫസല്‍ അമീന്‍ പ്രസംഗിച്ചു.

Kerala News

പ്ലസ് ടൂ പരീക്ഷ രാവിലെയും പത്താംക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തും

  • 19th December 2020
  • 0 Comments

പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച് 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു. ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് […]

News

ഫസ്റ്റ്ബെല്‍: ഈ ആഴ്ച മുതല്‍ കായിക വിനോദ ക്ലാസുകളും

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍‍’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കി. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങും. നിലവില്‍ പ്രതിമാസം 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ്-മൊബൈല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 […]

Kerala News

സ്‌കൂൾ സിലബസ് ഈ വർഷം വെട്ടിച്ചുരുക്കില്ല

2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി നടത്താനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകൾ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കോവിഡ് 19 കാലത്തെ ഡിജിറ്റൽ പഠനത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രതികൂല സാഹചര്യത്തിൽ […]

Kerala

കഥകളും കളിചിരിയുമായി ‘കിളിക്കൊഞ്ചല്‍’ കുട്ടികളിലേക്ക്

കൊച്ചുകുട്ടികളില്‍ കളിയും ചിരിയും കുസൃതിയും നിറച്ച് ‘കിളിക്കൊഞ്ചല്‍’ എന്ന വിനോദ വിജ്ഞാനപരിപാടിയുടെ സംപ്രേഷണം ആരംഭിച്ചു. മൂന്നു വയസ് മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ‘കിളിക്കൊഞ്ചല്‍’ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് സുഗമമായ പഠനവും വിനോദവും ഇതുവഴി ലഭ്യമാകും. രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംപ്രേഷണം. വൈകിട്ട് […]

Kerala

ഓൺലൈൻ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആർ.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം

  • 26th June 2020
  • 0 Comments

ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ) അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഓൺലൈൻ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ ചുവടുവയ്പ്പിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അഭിപ്രായപ്പെട്ടു. ഓൺലൈൻ അധ്യയനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ വിതരണമെന്ന നിലയിൽ എല്ലാ വിദ്യാർഥികൾക്കും തുല്യാവസരത്തിന് ഇത് […]

Local

ഓൺ ലൈൻ പഠനം ലഭ്യമല്ലാത്ത 110 കുട്ടികൾക്ക് വീടുകളിൽ സൗകര്യമൊരുക്കാൻ പെരുവയൽ ഗ്രാമപഞ്ചായത്ത്

കുന്ദമംഗലം :വീടുകളിൽ ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുന്നതിന് പെരുവയൽ ഗ്രാമപഞ്ചായത്ത് രൂപമുണ്ടാക്കി. ജനപ്രതിനിധികളുടെയും പഞ്ചായത്തിലെ 12 സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. 110 വിദ്യാർത്ഥികള്ക്കാണ് ഓൺ ലൈൻ സൗകര്യം ലഭിക്കാത്തതായി കണ്ടെത്തിയത്. എന്നാൽ ഇവരെല്ലാം മറ്റു മാർഗ്ഗങ്ങളിലൂടെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 58 പേർ ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. 52 പേർ പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരും. ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ സൗകര്യം ലഭിക്കാത്തവർക്ക് സ്കൂൾ പി.ടി.എയുടെ […]

Kerala

പാവപ്പെട്ട വിദ്യാർത്ഥികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴി അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിദ്യാർത്ഥികൾക്കും പഠനം ലഭ്യമാകുന്ന രീതിയിൽ സർക്കാർ സജീകരണങ്ങൾ ഒരുക്കണം. നിലവിൽ സർക്കാർ ഒരുക്കിയ പഠന തയ്യാറെടുപ്പ് മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന പരാതി നില നിൽക്കുന്നുണ്ട് ഇത് പരിഹരിച്ച് മുൻപോട്ട് പോകണമെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. നിലവിൽ വിക്ടേഴ്‌സ് […]

Kerala

പുതിയ അധ്യയനവർഷത്തിന് ആശംസയുമായി മുഖ്യമന്ത്രി പാഠം ഒന്ന് ഓൺലൈൻ പഠനം

സംസ്ഥാനത്ത് ഓൺലൈൻ വഴി പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളോടെയാണ് ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് – 19 കാരണം കുട്ടികൾക്ക് വിദ്യാലയത്തിൽ എത്താൻ സാധിക്കില്ലായെന്നും. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി ആമുഖത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാകുമെന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. സ്‌മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും […]

error: Protected Content !!