National

മൃഗബലി : ഡല്‍ഹി ഇമാമിന്റെ ആഹ്വാനം സ്വാഗതാര്‍ഹമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

ന്യൂഡല്‍ഹി : മുസ്ലിംകള്‍ പെരുന്നാളിനോടനുബന്ധിച്ച് മൃഗബലി നടത്തുമ്പോള്‍ റോഡരുകിലും പൊതുസ്ഥലങ്ങളിലും വെച്ച് അറവ് നടത്തരുതെന്ന ഡല്‍ഹി ഇമാം സയ്യിദ് ശബാന്‍ അഹമദ് ബുഖാരിയുടെ ആഹ്വാനം സ്വാഗതാര്‍ഹവും കാലികപ്രസക്തവുമാണെന്ന് ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇതര സമൂഹങ്ങളുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മാനിക്കണമെന്നും ഇമാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഇമാമിന്റെ വാക്കുകള്‍ക്ക് സമൂഹത്തിലും ഭരണകേന്ദ്രങ്ങളിലും വലിയ സ്വാധീനമാണുള്ളത്. പതിനായിരത്തോളം വിശ്വാസികളാണവിടെ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതും […]

global GLOBAL Trending

സൗദി ജാലിയാത്ത് ഗൈഡന്‍സ് സെന്ററുകള്‍ പ്രവാസികളുടെ ദീപസ്തംഭങ്ങള്‍: ഡോ. ഹുസൈന്‍ മടവൂര്‍

ദമ്മാം: സൗദി അറേബ്യയിലെ ഫോറിനേഴ്‌സ് ഗൈഡന്‍സ് ജാലിയാത്ത് സെന്ററുകള്‍ പ്രവാസികള്‍ക്ക് വെളിച്ചു നല്‍കുന്ന ദീപ സ്തംഭങ്ങളാണെന് ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആഗോള അറബി ഭാഷാ സമ്മേളനത്തില്‍ പങ്കെടുക്കാനായി ജിദ്ദയിലേക്കുള്ള യാത്രാമദ്ധ്യേ അല്‍ഖൊബാര്‍ ഹിദായ ഗൈഡന്‍സ് സെന്ററിന്റെ ക്ഷണപ്രകാരം സെന്റര്‍ സന്ദര്‍ശിച്ച ശേഷം ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ നാട്ടുകാരായ പ്രവാസി സമൂഹങ്ങള്‍ക്ക് ഒരുമിച്ച് കൂടാനും വിശുദ്ധഖുര്‍ആനും മറ്റ് ഇസ്ലാമിക വിജ്ഞാനീയങ്ങളും പഠിച്ച് മനസ്സിലാക്കാനുമുള്ള സര്‍ക്കാര്‍ വക സൗജന്യ സംവിധാനമാണ് ജാലിയാത്ത് എന്നറിയപ്പെടുന്ന ഫോറിനേഴ്‌സ് ഗൈഡന്‍സ് സെന്ററുകള്‍. മലയാളമുള്‍പ്പെടെ […]

error: Protected Content !!