ദമ്മാം: സൗദി അറേബ്യയിലെ ഫോറിനേഴ്‌സ് ഗൈഡന്‍സ് ജാലിയാത്ത് സെന്ററുകള്‍ പ്രവാസികള്‍ക്ക് വെളിച്ചു നല്‍കുന്ന ദീപ സ്തംഭങ്ങളാണെന് ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആഗോള അറബി ഭാഷാ സമ്മേളനത്തില്‍ പങ്കെടുക്കാനായി ജിദ്ദയിലേക്കുള്ള യാത്രാമദ്ധ്യേ അല്‍ഖൊബാര്‍ ഹിദായ ഗൈഡന്‍സ് സെന്ററിന്റെ ക്ഷണപ്രകാരം സെന്റര്‍ സന്ദര്‍ശിച്ച ശേഷം ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ നാട്ടുകാരായ പ്രവാസി സമൂഹങ്ങള്‍ക്ക് ഒരുമിച്ച് കൂടാനും വിശുദ്ധഖുര്‍ആനും മറ്റ് ഇസ്ലാമിക വിജ്ഞാനീയങ്ങളും പഠിച്ച് മനസ്സിലാക്കാനുമുള്ള സര്‍ക്കാര്‍ വക സൗജന്യ സംവിധാനമാണ് ജാലിയാത്ത് എന്നറിയപ്പെടുന്ന ഫോറിനേഴ്‌സ് ഗൈഡന്‍സ് സെന്ററുകള്‍. മലയാളമുള്‍പ്പെടെ വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ വിവരണങ്ങളും മറ്റ് ഇസ്ലാമിക സാഹിത്യങ്ങളും ഇവിടങ്ങളില്‍ ലഭ്യമാണ്.
കാസ്സെടുക്കാനും സംശയനിവാരണത്തിനുമായി വിവിധ ഭാഷക്കാരായ അദ്ധ്യാപകളും ഈ കേന്ദ്രളില്‍ സേവനമനുഷ്ഠിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.
വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പരിപാടികള്‍ ഈ കേന്ദ്രങ്ങള്‍ തെയ്യാറാക്കി നടപ്പിലാക്കി വരുന്നു. ഇത് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ടെന്നുംഈ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ ഇതരവിഭാഗങ്ങളെക്കാള്‍ മലയാളികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിദായ സെന്റര്‍ ഹെഡ് ഓഫീസിലെത്തിയ ഡോ.ഹുസൈന്‍ മടവൂരിനെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ശൈഖ് അഹമദ് ബിന്‍ യഹ് യാ അല്‍ സഹറാനി ഉപഹാരം നല്‍കി സ്വീകരിച്ചു. സംഘം ചേരുന്നതിന്നും യോഗം സംഘടിപ്പിക്കുന്നതിന്നും ശക്തമായ നിയന്ത്രണങ്ങളുള്ള സൗദിയില്‍ വിദേശികള്‍ക്ക് ഔദ്യോഗികമായി ഇത്തരം കേന്ദ്രങ്ങള്‍ സജ്ജമാക്കിയ സൗദിസര്‍ക്കാര്‍ സര്‍ക്കാറിനോടും മതകാര്യമന്താലയത്തോടും ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ ഹുസൈന്‍ മടവൂര്‍ കടപ്പാടും നന്ദിയും അറിയിച്ചു.