Entertainment

സംവിധായകന്‍ ലോകേഷ് കനകരാജിന് ക്രിമിനല്‍ മനസ്സ്; മാനസിക നില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

  • 3rd January 2024
  • 0 Comments

ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. വിജയ് ചിത്രം ‘ലിയോ’ അക്രമ ലഹരിമരുന്നു രംഗങ്ങള്‍ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. മധുര ഒറ്റക്കടവ് സ്വദേശി രാജാ മുരുകനാണ് ആണ് ഹര്‍ജി നല്‍കിയത്. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ‘ലിയോ’സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.‘ലിയോ’കണ്ടു തനിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകന്‍ ആരോപിക്കുന്നു. ഇതിന് […]

Entertainment News

സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

  • 24th September 2023
  • 0 Comments

എഴുപതുകളിലും എൺപതുകളിലും വിപ്ലവ സിനിമകളുമായി മലയാളി മനസ്സിൽ ഇടം നേടിയ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ […]

Entertainment

ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ല, പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്: അൽഫോൺസ് പുത്രൻ

  • 1st April 2023
  • 0 Comments

റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമാ നിർമാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും സിനിമയെ കൊല്ലുന്ന ഈ ​ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ നിർമിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർഥിക്കുന്നു.നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള […]

Entertainment News

പത്താന്റെ യഥാർത്ഥ പേരെന്ത്; ഒടിടി റിലീസിലുണ്ടാകുമെന്ന് സംവിധായകൻ

  • 11th March 2023
  • 0 Comments

സിനിമയിൽ പത്താൻ എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ പേരെന്താണെന്ന് സൂചന നൽകുന്ന രംഗമില്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. തനിക്കും ആദിത്യ ചോപ്രയ്ക്കുംസിനിമയുടെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്രത്തെ ഉണ്ടാകുന്നതിൽ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് പറഞ്ഞു. സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പത്താൻ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് ആ […]

Entertainment News

കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ്, വെറുമൊരു പ്രെമോഷന്റെ ഭാഗമായോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനോ ഇട്ട പേരല്ല; ശരത് ജി. മോഹനൻ

  • 28th January 2022
  • 0 Comments

കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന പേര് ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനോ ഇട്ട പേരല്ലെന്ന് സിനിമയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വന്ന ചോദ്യത്തിന് മറുപടിയായി സംവിധായകൻ ശരത് ജി. മോഹനൻ. ചിത്രത്തിന്റെ പേര് വളരെ ശ്രദ്ധേയമാണ്. പൃഥ്വിരാജിന്റെ വളരെ പ്രസിദ്ധമായ ഒരു ഡയലോഗിനെയാണ് ചിത്രത്തിന്റെ പേര് ഓർമ്മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പേര് പ്രേമോഷന്റെ ഭാഗമായി ഇട്ടതാണോയെനന്നായിരുന്നു മാധ്യമപ്രവർത്തകന്റെ സംശയം. ”ഇത് പ്രെമോഷന്റെ ഭാഗമല്ല, ചിത്രത്തിലെ നായക കഥാപാത്രമായ രൂപേഷ് രാഘവൻ എന്ന പൊലീസ് […]

Entertainment News

ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം! കൊച്ചിയില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് ഇല്ല ‘പുഴു’ സംവിധായിക രത്തീനയുടെ അനുഭവം

  • 21st January 2022
  • 0 Comments

മുസ്ലീം വിഭാഗത്തിൽപ്പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീ ആയതിനാൽ കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്.മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല. എങ്കിലും ഇത്തവണ കുറച്ച് പുതിയ കാര്യങ്ങള്‍ വാടകക്കാര്‍ പറയുകയുണ്ടായെന്നും രത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല, ഭര്‍ത്താവ് കൂടെ ഇല്ലേല്‍ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക […]

Entertainment News

മിന്നൽ മുരളി!!! നിങ്ങളെ നമിക്കുന്നു; അഭിമാനമാണ് ചിത്രമെന്ന് സംവിധായകൻ വെങ്കട് പ്രഭു

  • 27th December 2021
  • 0 Comments

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം ക്രിസ്‌മസ്‌ റിലീസായി നെറ്റ്ഫ്ലിക്സിൽ റീലിസ് ചെയ്തിരുന്നു. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു ‘മിന്നൽ മുരളി’ക്ക് ലഭിച്ചത്. ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു പല താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി ഇപ്പോളിതാ തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭുവും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു . സിനിമ മികച്ചു നിന്നു എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. മിന്നൽ മുരളി അഭിമാനമാണ് എന്നും […]

Entertainment News

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. റിച്ചാർഡ് ഡോണറിൻറെ ഭാര്യ ലോറെൻ ഷ്യുലെർ ആണ് മരണ വാർത്ത അറിയിച്ചത്. സൂപ്പർമാൻ എന്ന സൂപ്പർഹിറ്റ് സിനിമയോടെ ലോകമെങ്ങും ആരാധകരെ സ്വാന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ. മിടുക്കനായ അധ്യാപകൻ, മാർ​ഗദർശി, എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ. ഹൃദയം കൊണ്ട് അവൻ ഒരു കുട്ടി ആയിരുന്നു. അവൻ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, എന്നാണ് റിച്ചാർഡിന്റെ മരണത്തിൽ സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിച്ചത്. […]

Entertainment News

ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

  • 31st January 2021
  • 0 Comments

രജിനികാന്ത് നായകനായി 2010ൽ ഇറങ്ങിയ ‘യന്തിരൻ’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിൽ സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജിഗുബ എന്ന തന്‍റെ കഥ മോഷ്​ടിച്ചാണ്​ ശങ്കർ യെന്തിരൻ സിനിമ ചിത്രീകരിച്ചതെന്നാണ്​ ആരോപണം. 1996ൽ ജിഗുബ തമിഴ്​നാടൻ പ്രകാശനം ചെയ്​തിരുന്നു. വർഷങ്ങൾ പഴക്കമുള്ള കേസിലാണ്​ നടപടി.തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ്​ ശങ്കറിനെതിരെ ജാമ്യമില്ല […]

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ക്വാറൻറീനിൽ

ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ക്വാറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം വന്നതോടെ സ്വയം നിരീക്ഷണത്തിലേക്ക് പോകുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.ലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ലെന്നും 10 ദിവസം വീട്ടിലിരുന്ന് ഡബ്ല്യു.എച്ച്.ഒയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ഡബ്ല്യു.എച്ച്.ഒയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം പറഞ്ഞു.

error: Protected Content !!