Kerala News

നോക്കുകൂലി:ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കണം പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും നിർദ്ദേശം

  • 27th November 2021
  • 0 Comments

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നിർദേശം നല്‍കി. നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമുളള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്നാണ് സംസ്ഥാന പൊലിസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്.സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു

National News

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ജയിലിലടച്ച പി. കന്തസ്വാമി ഇനി തമിഴ്‌നാട് ഡി.ജി.പി;സ്റ്റാലിന്റെ നിര്‍ണായക നീക്കം

തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.കന്തസ്വാമിയെ നിയമിച്ചു. ഡിജിപി റാങ്കോടു കൂടിയാണ് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍ കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വകുപ്പ് മേധാവിയായാണ് കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്.2005ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും […]

ജില്ലയിൽ ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്

  • 11th January 2021
  • 0 Comments

സംസ്ഥാന പോലീസ് മേധാവിയുടെ ജനുവരി 15ന് നടക്കുന്ന ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തിൽ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി 11ന് മുമ്പ് ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന […]

Kerala News

പൊലീസ് വാഹനങ്ങളിലെ കറുത്ത ഫിലിമും ബുള്‍ബാറും നീക്കണമെന്ന് ഡിജിപി

  • 17th December 2020
  • 0 Comments

പൊലീസ് വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. സ്വകാര്യ വാഹനങ്ങളില്‍നിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സര്‍ക്കാര്‍ വാഹനങ്ങളില്‍ അതെല്ലാം നിലനിര്‍ത്തുകയും ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കി. ഇവയെല്ലാം മാറ്റിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പൊലീസ് വകുപ്പുകളുടെ മേധാവിക്കായിരിക്കും. കര്‍ട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ […]

Kerala News

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണം,എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകം; ഡിജിപി

  • 17th December 2020
  • 0 Comments

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലർ. സ്വർണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലിൽ പാർപ്പിക്കുകയും പിന്നീട് വിവിധ ഏജൻസികൾ ജയിലിലെത്തി ചോദ്യം ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ജയിലിലെ ചോദ്യെ ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഉത്തരവ് […]

Kerala

കോവിഡ് നിയന്ത്രണം കടുപ്പിക്കും ആൾക്കൂട്ടം ഒഴിവാക്കാനായി ഡി ജി പി പുതിയ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്. യാതൊരു ഇളവുകളും ഇനിയുണ്ടാകില്ലായെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നതിനുമായി ഡി ജി പി ലോകനാഥ്‌ ബെഹ്‌റ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് പേരെ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റാണെങ്കില്‍ 12 പേരെ അനുവദിക്കും. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാണം തുടങ്ങിയ നിർദ്ദേശിച്ചുള്ള പുതിയ സര്‍ക്കുലർ ഡി.ജി.പി ഇറക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാനുള്ള നടപടി ക്രമങ്ങള്‍ […]

News

വാഹന പരിശോദനക്കിടെ ലാത്തിയേറ്; ഉദ്യോസ്ഥനെതിരെ ക്രിമിനല്‍ കെസെടുക്കുമെന്ന് ഡി.ജി.പി

  • 29th November 2019
  • 0 Comments

പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തി എറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് […]

error: Protected Content !!