Entertainment News

പാപ്പു നിനക്ക് അച്ഛനുണ്ട്; മകളുടെ പിറന്നാളിന് വിളിക്കാത്തതിലുളള സങ്കടം പങ്കുവെച്ച് ബാല

  • 22nd September 2023
  • 0 Comments

മകൾ പാപ്പു (അവന്തികയുടെ) പിറന്നാളിന് ആരും തന്നെ വിളിക്കാത്തതിലുള്ള വിഷമം പങ്കുവച്ച് സിനിമാ നടൻ ബാല. ആരൊക്കെ മറന്നാലും പാപ്പുവിന് അച്ഛനുണ്ടെന്നും മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ബാല ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻറെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എൻറെ മകൾ. മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് […]

National News

ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു, അവൾക്കൊപ്പം ഞാനും മരിച്ചു; മകൾ മീരയുടെ മരണത്തിൽ പ്രതികരണവുമായി വിജയ് ആന്റണി

  • 22nd September 2023
  • 0 Comments

മകൾ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകള്‍ക്കൊപ്പം താനും മരിച്ചു ക‍ഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കുെമന്നും വികാരാധീനനായി വിജയ് കുറിച്ചു.മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്‍റെ പൂര്‍ണരൂപം: ‘‘‘എന്റെ […]

Kerala News

അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

  • 29th August 2022
  • 0 Comments

അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kerala News

കരച്ചില്‍ അസഹ്യമായി; 48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. സംഭവം ഹരിപ്പാട്

  • 8th August 2022
  • 0 Comments

കരച്ചില്‍ അസഹ്യമായതിനാല്‍ അമ്മ 48 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ഹരിപ്പാട് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയില്‍ ദീപ്തി (26) യാണ് കുട്ടിയെ സ്വന്തം വീട്ടിലെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞ് നൂല് കെട്ടിന് ശേഷം തുടര്‍ച്ചയായി കരയാറുണ്ടെന്നും അത് തനിക്ക് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ദീപ്തി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച കുട്ടി നിര്‍ത്താതെ കരഞ്ഞപ്പോഴാണ് ദീപ്തി കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച ദീപ്തിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. […]

National News

മുന്നോട്ടുള്ള പാതയില്‍ അവളോടൊപ്പം ഞാന്‍ എന്നുമുണ്ടായിരിക്കും;മകൾ ട്രാൻസ്ജെൻഡർ വ്യക്തിയായി മാറിയതിനെക്കുറിച്ച് കുറിപ്പുമായി ഖാലിദ് ഹുസൈനി

  • 13th July 2022
  • 0 Comments

മകൾ ട്രാൻസ്ജെൻഡർ വ്യക്തിയായി മാറിയതിനെ കുറിച്ച് വിഖ്യാത എഴുത്തുകാരന്‍ ഖാലിദ് ഹൊസ്സേനി.ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ‘കഴിഞ്ഞ ദിവസം തന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറി’ എന്ന് തുടങ്ങുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഒരു പിതാവെന്ന നിലയിൽ തന്റെ മകളെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല എന്നാണ് ഖാലിദ് ഹുസൈനി എഴുതിയിരിക്കുന്നത്. സത്യത്തെ കുറിച്ചും ധൈര്യത്തെ കുറിച്ചും മകൾ ഹാരിസ് തന്റെ കുടുംബത്തെ വലിയ […]

National News

പ്രണയത്തെ എതിര്‍ത്തു, അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മകള്‍, നാല് പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ വ്യവസായിയെ വെടിവെച്ചുകൊലപ്പെടുത്തിയത് മകളുടെ പ്രണയത്തെ എതിര്‍ത്തതിന്. കേസില്‍ മകളും, കാമുകനും, ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ അപര്‍ണ്ണ(19) കാമുകന്‍ രാജ് വീര്‍(21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലുണ്ട്. മകളുടെ പ്രണയത്തില്‍ വില്ലാനായി മാറിയ അച്ഛനെ മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 30നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം […]

Kerala News

കൊട്ടാരക്കരയിലെ കാറപകടം; ദമ്പതികള്‍ക്ക് പിന്നാലെ മകളും മരണത്തിന് കീഴടങ്ങി

കൊല്ലം കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. മൂന്ന് വയസുകാരിയായ ശ്രേയ (ശ്രീക്കുട്ടി) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്നലെ പുലര്‍ച്ചെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് […]

Entertainment News

ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി ; മകളുടെ ജന്മദിനത്തിൽ ആശംസകളുമായി ശില്പ ഷെട്ടി

  • 17th February 2022
  • 0 Comments

2020 ഫെബ്രുവരി 15-നാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും വ്യവസായി രാജ്കുന്ദ്രക്കും സറോഗസിയിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. അവരവൾക്ക് സമീഷ എന്ന് പേരിട്ടു . സറോഗസിയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന് നടി സാമൂഹികമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം നേരിട്ടു . എന്നാല്‍, ഒരു തവണ ഗര്‍ഭം അലസുകയും വീണ്ടും ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവിധം തന്റെ ആരോഗ്യം മോശമായതിനെക്കുറിച്ചും സറോഗസി തിരഞ്ഞെടുത്തതിന്റെ കാരണമായി പിന്നീട് ശില്‍പ്പ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം സമീഷയുടെ രണ്ടാം പിറന്നാള്‍ ആയിരുന്നു. പിങ്കും വെളുപ്പും നിറങ്ങളില്‍ തയ്യാര്‍ ചെയ്ത […]

Trending

പിണറായി വിജയന്റെ മകളും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഇവരുടെ വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് സംഘടിപ്പിക്കും എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇരുപേരുടെയും രണ്ടാം വിവാഹമാണിത്

National

പ്രളയത്തിനിടെ സെൽഫി : ചെറു പാലം തകർന്ന് അമ്മയും മകളും മരിച്ചു

മധ്യപ്രദേശ്: ദുരന്ത പൂർണമായ നിമിഷം മൊബൈൽ സെൽഫിയിലൂടെ പകർത്താൻ ശ്രമിക്കവേ ദാരുണ അന്ത്യം. വെള്ളപ്പൊക്ക പ്രദേശത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ അമ്മയും മകളും കനാലില്‍ വീണുമരിച്ചു. ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ മാന്‍ഡസോറിലാണ് സംഭവം. അപകടം കണ്ട് രക്ഷ പ്രവർത്തകരും നാട്ടുകാരും ഓടി കൂടിയെങ്കിലും ഇരു പേരെയും രക്ഷിക്കാനായില്ല മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത മകള്‍ അശ്രിതി എന്നിവരാണ് മരണപ്പെട്ടത്.ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് […]

error: Protected Content !!