Kerala News

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

  • 21st January 2021
  • 0 Comments

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ […]

Kerala News

ഡോളര്‍ കടത്തു കേസ്; സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ 19 ന് കസ്റ്റംസ് ചോദ്യം ചെയ്യും

  • 16th January 2021
  • 0 Comments

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ഷൈന്‍ എ ഹക്കിനോട് ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കി. നോട്ടിസ് കൈപ്പറ്റിയെന്നും വിവരം. പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കണ്ടെത്തല്‍. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം […]

സ്വര്‍ണ്ണം കടത്തുന്നതായി സംശയം; കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

  • 13th November 2020
  • 0 Comments

അനധികൃതമായി സ്വര്‍ണം കടത്തുന്നുവെന്ന സംശയത്തില്‍ ക്രിക്കറ്റ് താരം കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മുംബൈ് ഇന്ത്യന്‍സ് ടീം അംഗമായ കൃണാല്‍ ദുബായിലെ ഐപിഎല്‍ ഫൈനലിന് ശേഷം മടങ്ങിവരുകയായിരുന്നു. നവംബര്‍ 10ന് നടന്ന ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സഹോദരനാണ് കൃണാല്‍ പാണ്ഡ്യ. സ്വര്‍ണത്തിനൊപ്പം ആഡംബര വാച്ചുകളും […]

Kerala News

മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ്ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.. നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ച് വിതരണം ചെയ്തത് ചട്ട ലംഘനമാണെന്ന് ആക്ഷേപമുണ്ട്. നികുതി ഇളവിലൂടെ കൊണ്ടു കൊണ്ടുവന്നാണ് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തത്. ഇതിലൂടെ വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്ന് ആരോപണവും കസ്റ്റംസ് പരിശോധിച്ച് വരുകയാണ്. ഈ സംഭവവുമായി […]

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി പാഴ്‌സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.

Kerala News

ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്

  • 20th October 2020
  • 0 Comments

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്. ശിവശങ്കർ ആശുപത്രിയിൽ ആകുന്നതിന് മുൻപ് മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ട് നൽകിയിരുന്നു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നൽകിയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തി നൽകിയ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കസ്റ്റംസ് പറയുന്നു. […]

Kerala News

കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

  • 17th October 2020
  • 0 Comments

മലപ്പുറത്തെ വസതിയിലുള്ള ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. ഗണ്‍മാന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.

Sports

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വന്‍ അഴിച്ചു പണി

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വന്‍ അഴിച്ചു പണി. അന്വേഷണസംഘത്തിലുള്ള എട്ട് പേര്‍ക്ക് സ്ഥലം മാറ്റത്തിന് ഉത്തരവായി. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം. പ്രവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇവരെ മറ്റു യൂണിറ്റുകളിലേക്കും ഡിപാര്‍ട്ട്മെന്റുകളിലേക്കുമാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയും കസ്റ്റംസിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. അതേസമയം അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് […]

error: Protected Content !!