Kerala News

ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ ഇടനിലക്കാര്‍ ഉടനിറങ്ങും; സിബിഐ അഭിഭാഷകന് പനിവരും; പരിഹസിച്ച് വിഡി സതീശന്‍

  • 25th August 2022
  • 0 Comments

ലാവലിന്‍ കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നും അദ്ദേഹം പരിഹസിച്ചു. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന ദിവസം സി.ബി.ഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇഷ്ടക്കാരെയും ഏറാന്‍മൂളികളെയും പാവകളെയും വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നത്. അല്ലാതെ നിയമ ഭേദഗതി ഗവര്‍ണറെ […]

Kerala News

ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമാകുന്നത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കം, വിമര്‍ശനമുന്നയിച്ച് സിപിഎം മുഖപത്രം

  • 23rd August 2022
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം മുഖപത്രം. ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അദ്ദേഹം അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ്. കണ്ണൂര്‍ വി.സി. ആക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടികാട്ടുന്നു. രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും പത്രം കുറ്റപ്പെടുത്തുന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് ‘ക്രിമിനല്‍’ എന്നു വിളിച്ചത്. ഭരണമായാലും […]

Kerala News

സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്

  • 17th August 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപികരിച്ചതെന്നും വിഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സമിതിയാണ്. സിപിഎം നേതാക്കന്‍മാര്‍ക്കും […]

Kerala News

പൊലീസ് അന്വേഷണം നടക്കട്ടെ, ഷാജഹാന്‍ വധത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് ഏറ്റെടുക്കാതെ യെച്ചൂരി

  • 15th August 2022
  • 0 Comments

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് എറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരി നിഗമനങ്ങളില്‍ എത്താന്‍ സമയമായിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സംസ്ഥാന ഘടകം ആരോപിക്കുന്നത്. ആര്‍എസ്എസ് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത് ആര്‍എസ്എസിനെ അസ്വസ്ഥതപ്പെടുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം […]

Kerala News

ഷാജഹാന്റെ കൊലപാതകം; പിന്നില്‍ ആര്‍എസ്എസ്, കൊലയാളി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം

  • 15th August 2022
  • 0 Comments

പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. കൊലയാളി സംഘത്തില്‍ അംഗങ്ങളായിട്ടുള്ള ശബരീഷ്, അനീഷ് എന്നിവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ വിലാപയാത്രയില്‍ പങ്കെടുത്തിരുന്നു. ഇവരെങ്ങനെയാണ് സിപിഎം പ്രവര്‍ത്തകരാവുക. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ വന്നത്. സ്ഥലത്ത് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും അവരെയൊന്നും ആക്രമിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ […]

Kerala News

‘ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല’; കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍

  • 13th August 2022
  • 0 Comments

മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി സിപിഎം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കെ ടി ജലീല്‍ എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. […]

Kerala News

സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് എതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

  • 12th August 2022
  • 0 Comments

സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് എതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം യോഗത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. […]

Kerala News

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. നേതാവും സംഘവും വീടുകയറി ആക്രമിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

  • 12th August 2022
  • 0 Comments

കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി. മതിലുതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, […]

Kerala News

മുഖ്യമന്ത്രിക്ക് ഖദര്‍ കണ്ടാല്‍ പേടിയാണ്, പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം; വിഡി സതീശന്‍

  • 26th July 2022
  • 0 Comments

മോദി സര്‍ക്കാരിനേയും പിണറായി സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കേരളത്തില്‍ ആളുകളെ തടങ്കലിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പോലീസിനെ പൂര്‍ണമായും പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇ. ഡി യെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങള്‍ വരെ നടത്തുന്നു. വേണ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു കേരളത്തില്‍ കുറെ അന്വേഷണം നടന്നു.ഒരു സുപ്രഭാതത്തില്‍ എല്ലാ അന്വേഷണവും നിലച്ചു ഫോറിന്‍ കറന്‍സി കടത്തി […]

Kerala News

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് കോടിയേരി

മന്ത്രി സ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി അക്കാര്യം പിന്നീടു തീരുമാനിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് […]

error: Protected Content !!