മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല; വിവാദ പരാമര്‍ശത്തില്‍ എ.എന്‍ ഷംസീറിനെ പിന്തുണച്ച് സി.പി.ഐ.എം
വിവാദ പരാമർശത്തിൽ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ പിന്തുണച്ച് സി പി ഐ എം. മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടതില്ലെന്നും സി പി ഐ എം. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എന്‍.എസ്.എസ് വീണെന്ന് സംശയിക്കുന്നതായും സി.പി.ഐ.എം വ്യക്തമാക്കി. അതേ സമയം, വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എന്‍.എസ്.എസ് പ്രതിഷേധം നടന്നു. പ്രസ്താവനക്ക് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ […]