ദക്ഷിണേന്ത്യയിലേക്കും ‘പശുരാഷ്ട്രീയം’ വ്യാപിപ്പിക്കാന്‍ ബിജെപി; കര്‍ണ്ണാടകയില്‍ ഗോവധ നിരോധനത്തിന് നീക്കം, കേരളത്തേയും ബാധിച്ചേക്കാം

  • 25th November 2020
  • 0 Comments

ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ ‘പശു രാഷ്ട്രീയം’ ദക്ഷിണേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി ബി.ജെ.പി. കര്‍ണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷ ഭേദഗതി ബില്‍ ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന ശൈത്യകാല നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. കന്നുകാലികളെ കശാപ്പുചെയ്യുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ബില്‍. കന്നുകാലികളെ അറുക്കുന്നതും ബീഫ് ഉപയോഗിക്കുന്നതും മറ്റു സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ നിയമം കേരളത്തേയും സാരമായി ബാധിച്ചേക്കും. അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന കന്നുകാലികളുടെ വരവിനേയും ബാധിക്കുമെന്നതിനാല്‍ മലയാളികളടക്കമുള്ളവരും നിയമത്തെ ആശങ്കയോടെയാണ് കാണുന്നത്. […]

ഗോവധ നിരോധനം;കര്‍ണ്ണാടകയില്‍ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

  • 20th November 2020
  • 0 Comments

കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ സമീപഭാവിയില്‍ തന്നെ ഗോവധ നിരോധനം നടപ്പാക്കും. മൃഗക്ഷേമ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കുകയും ചെയ്യും, സി.ടി രവി ട്വീറ്റ് ചെയ്തു. മതപരിവര്‍ത്തനം സംബന്ധിച്ചും വിവാദ പരാമര്‍ശം നടത്തിയ നേതാവാണ് സി.ടി രവി. അലഹബാദ് ഹൈക്കോടതി […]

error: Protected Content !!