Kerala

കേരളത്തില്‍ ഇന്ന് ആര്‍ക്ക് കോവിഡില്ല

കേരളത്തില്‍ ഇന്ന് ആര്‍ക്ക് കോവിഡില്ല. ഇന്ന് ഏഴുപേര്‍ രോഗമുക്തരായി. കോട്ടയത്തെ ആറുപേരും പത്തനംതിട്ടയിലെ ഒരാളുമാണ് രോഗമുക്തരായത്. സംസ്ഥാനത്ത് നിലവില്‍ ആറുജില്ലകളില്‍ മാത്രമാണ് കോവിഡ് രോഗികളുള്ളത്.മുപ്പത് പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി. സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്‌സ്‌പോട്ടുകളില്ല. 1154 സാംപിളുകള്‍ ഇന്ന് പരിശോദനക്കയച്ചു.

Kerala News

മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ ക്വാറന്റീനിൽ പുനരാലോചന

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിയുന്ന വരെ സംസ്ഥാനത്ത് മദ്യ വില്പന നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ചർച്ചയ്‌ക്കൊടുവിലാണ് ഈ നിലപാടിൽ എത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപകടകരമായ രീതിയിലാണ് മദ്യശാലകൾ തുറന്നതിന്റെ ഭാഗമായി ഉണ്ടായിരുന്നത്. നീണ്ട വരികളും സാമൂഹിക അകലം പാലിക്കാതെ ഉള്ള ലംഘനവും വൻ അപകടം ഉണ്ടാക്കുമെന്നാണ് കണക്കുകകൾ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ കാര്യത്തിൽ സർക്കാർ പുനരാലോചന. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ […]

Kerala News

ഇടുക്കി സമരത്തിൽ എം പി ഡീൻ കുര്യാക്കോസിനെതിരെ കേസ്

ഇടുക്കി : ജില്ലയോട് സർക്കാർ തുടരുന്ന അവ​ഗണനകൾ അവസാനിപ്പിക്കുക , കൊറോണ സ്രവ പരിശോധനയ്ക്ക് പി.സി.ആർ ലാബ് അനുവദിക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച്ച് എം പി ഡീൻ കുര്യാക്കോസ് നടത്തിയ ധർണ്ണയ്ക്ക് പങ്കെടുത്തുവർക്ക് എതിരെ കേസ്. നേതൃത്വം നൽകിയ എംപി അടക്കം 14 പേർക്കെതിരെയാണ് കേസ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇടുക്കിയിൽ കർശന നിർദ്ദേശം നില നിൽക്കെ നിയമങ്ങൾ ലംഘിച്ചു നടത്തിയ സമരത്തെ തുടർന്നാണ് നടപടി. ഇടുക്കി മെഡിക്കൽ കോളേജിന് മുന്പിലായിരുന്നു സമരം. ഇടുക്കി ഡിസിസി പ്രസിഡന്റ്, […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കടവ്യാഴാഴ്ച 30ന് തുറക്കും. തമിഴ് നാട് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു […]

Kerala News

ആരോഗ്യ പ്രവർത്തകർക്കും ദൃശ്യ മാധ്യമ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ മൂന്ന് പേർ ആരോഗ്യ പ്രവത്തകരും ഒരാൾ മാധ്യമ പ്രവർത്തകനും. മുഖ്യ മന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് പ്രവർത്തിച്ചിരുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചെതെന്ന കാര്യം മുഖ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 10 പേരിൽ ആറ് പേർ കൊല്ലം ജില്ലയിലും, തിരുവനന്തപുരം കാസർകോട് ജില്ലകളിൽ രണ്ട് പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത്. ഒരാൾ ആന്ധ്രയിൽ നിന്നും […]

Local News

വവ്വാലുകൾ ചത്തു വീണ സംഭവത്തിൽ തുടർ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തി

കുന്ദമംഗലം : വവ്വാലുകൾ ചത്തു വീണ സംഭവത്തിൽ തുടർ പരിശോധനയ്ക്കായി മൃഗ സംരക്ഷണം ,ഹെൽത്ത് ,ഫോറെസ്റ്റ്, എന്നീ വകുപ്പിലെ ഉദ്യാഗസ്ഥർ ചാത്തമംഗലം നാഗത്താം കോട്ടയിലെത്തി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സ്രവ പരിശോധന നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ഭാഗമായി സംഭവ സ്ഥലത്തെ നിലവിലെ സാഹചര്യം വിലയിരുത്തനാണ് ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥർ എത്തി ചേർന്നത്. ഫലത്തെ സാധൂകരിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് സംഭവ സ്ഥലത്തുള്ളതെന്നും പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്നും അധികൃതർ അറിയിച്ചു. ഫല വർഗ്ഗങ്ങൾ കഴിച്ച് ജീവിക്കുന്ന ഇനത്തിൽ പെട്ട […]

Kerala

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മുഴുവൻ കോവിഡ് രോഗികളും രോഗമുക്തർ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാസർഗോഡ്: ജില്ലയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ച മുഴുവൻ കോവിഡ് രോഗികളും രോഗ മുക്തരായി. കാസർഗോഡിന് ആശ്വാസകരമാണ് ഈ വാർത്ത. 89 രോഗികളാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് അവസാന രോഗി ഇന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്ക് വീതമാണ് രോഗംബേധമായത്. ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിലൂടെ അഭിനന്ദനം അറിയിച്ചു. ജില്ലയിൽ ഇതുവരെ 175 പേർക്കാണ് അസുഖം സ്ഥിരീകച്ചത്. ഇന്ന് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ […]

Local

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുന്ദമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മുസ്ലിം ലീഗ്. കാരന്തൂർ ഇരുപതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 200 ഓളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകൾ […]

International

കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് 19 രോഗ ബാധയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. 121 രാജ്യങ്ങളില്‍ പടര്‍ന്നതോടെയാണിത്. ഡബ്ല്യു.എച്ച്.ഒ.യുടെ അധ്യക്ഷന്‍െേ ടഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാരാജ്യങ്ങളുംതന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവന്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് […]

error: Protected Content !!