International News

കോവിഡിന്‍റെ പുതിയ വകഭേദം ! യു.കെയില്‍ കേസുകള്‍ ഉയരുന്നു; 45 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

  • 6th August 2023
  • 0 Comments

യു.കെയില്‍ കോവിഡിന്‍റെ പുതിയ വകഭേദം. ഒമിക്രോണിന്‍റെ വകഭേദമായ ഏരിസ് (ഇ.ജി 5.1) കഴിഞ്ഞ മാസമാണ് രാജ്യത്ത് കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് ഏരിസ് അതിവേഗം വ്യാപിക്കുന്നതായി ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4396 സ്രവപരിശോധനകളില്‍ 5.4 ശതമാനവും കോവിഡ് ആണെന്നാണ് റിപ്പോര്‍ട്ട്. മുൻപ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് 3.7 ശതമാനമായിരുന്നു. രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ഏഴില്‍ ഒന്നും എറിസ് വകഭേദമാണ്. മുൻപ് പുറത്തുവിട്ട റിപ്പോര്‍ട്ടിനേക്കാള്‍ നിലവില്‍ റിപ്പോര്‍ട്ട് […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 രോഗികൾ ; ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 കേസ് വർദ്ധനവിന് കാരണം

  • 20th April 2023
  • 0 Comments

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 12,591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലത്തേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേർ രോഗമുക്തി നേടി. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോൾ പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

National

രാജ്യത്ത് 10,542 പുതിയ കോവിഡ് കേസുകൾ; മരണം 38

  • 19th April 2023
  • 0 Comments

ന്യൂഡൽഹി∙ രാജ്യത്ത് 10,542 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയർന്നു. 38 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗമുക്തി നിരക്ക് 98.67 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

National News

ഇന്ത്യയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10753 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 15th April 2023
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10753 പേർക്കാണ്.കഴിഞ്ഞദിവസം രാജ്യത്ത് 11,000ത്തിനു മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.നിലവിലുള്ള രോഗികളുടെ എണ്ണം 53720 ആയി. ആരോഗ്യ വിദ​ഗ്ധർ പറയുന്നതനുസരിച്ച് അടുത്ത 10-12 ദിവസത്തേക്ക് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. […]

National News

കുതിച്ചുയർന്ന് കോവിഡ് ; മാസ്ക് നിർബന്ധമാക്കി മൂന്ന് സംസ്ഥാനങ്ങൾ

  • 9th April 2023
  • 0 Comments

രാജ്യത്ത് വീണ്ടും കോവിഡ് തരംഗം. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 5,357 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കുതിച്ചുയർന്നതോടെ കേരള, ഹരിയാന, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി.കേരളത്തിൽ ഇന്നലെ മാത്രം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ജീവിതശൈലീ രോഗമുള്ളവര്‍ക്കുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ആശുപത്രി സന്ദർശിക്കുന്നവർക്കും മാസ്ക് നിർബന്ധമാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടത്. രാജ്യത്ത്, […]

Kerala National News

6,000 കടന്ന് കോവിഡ് കേസുകൾ: മരണം 14 , സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും

  • 7th April 2023
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരണ നിരക്കിലും വര്‍ധനയുണ്ടായിരുന്നു-3.32%. കോവിഡ് സ്ഥിരീകരണ നിരക്ക് 5% കവിഞ്ഞാല്‍ […]

National News

അയ്യായിരം കടന്ന് കോവിഡ് ; ഇരുപത്തിനാല് മണിക്കൂറിനിടെ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 6th April 2023
  • 0 Comments

രാജ്യത്ത് അയ്യായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു. സജീവ കേസുകളുടെ എണ്ണം 25,000 കടന്നു, നിലവിൽ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേർ രോഗമുക്തി നേടിയപ്പോൾ 13 […]

Kerala News

കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ; ചികിത്സ ഉറപ്പ് വരുത്തണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

  • 2nd April 2023
  • 0 Comments

സംസ്ഥാനത്ത് കൊവിഡ്‌ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ കോവിഡ്‌ രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണമെന്ന് നിർദേശമുണ്ട്. കൊവിഡ് സ്ഥിരീകരിച്ചാൽ അതേ ആുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മാർഗനിർദേശ പറയുന്നു. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 […]

Kerala National News

രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ദ്ധന, കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  • 31st March 2023
  • 0 Comments

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതര്‍ 300 കടന്നു. കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന ദിനമായിരുന്നു ഇന്നലെ. ഈ മാസം […]

National News

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു ; ഇരുപത്തിനാല് മണിക്കൂറിനിടെ 2151 പേർക്ക് കോവിഡ്

  • 29th March 2023
  • 0 Comments

രാജ്യത്ത് വേണ്ടും കോവിഡ് കേസുകൾ ഉയരുന്നു. പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.മഹാരാഷ്ട്രയിൽ മൂന്ന് പേർ കർണാടകയിൽ ഒരാൾ കേരളത്തിൽ മൂന്ന് പേർ എന്നിങ്ങനെ ഏഴു പേർ കോവിദഃ വന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 5,30,848 ആയി. ആകെ കോവിഡ്സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകൾ 0.03 ശതമാനമാണ്. […]

error: Protected Content !!