National News

ഫെബ്രുവരിയോടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍; നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഫെബ്രുവരി ആദ്യവാരം മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് ആരോഗ്യ മന്ത്രാലയം ഈ നിര്‍ദ്ദേശം കത്തിലൂടെ അറിയിച്ചിട്ടുള്ളത്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനുവരി 16ന് ആരംഭിച്ച പ്രതിരോധ കുത്തിവെപ്പും ഇതോടൊപ്പം തുടരാമെന്ന് മന്ത്രാലയം സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) പുറത്തിറക്കിയ പട്ടിക പ്രകാരം ഗാര്‍ഡ്, പച്ചക്കറി കച്ചവടക്കാര്‍, ചെക്ക് പോയിന്റുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍, കെട്ടിടങ്ങളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, […]

National News

നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിച്ചേക്കും; സ്വീകരിക്കുക രണ്ടാംഘട്ട വിതരണത്തില്‍

  • 21st January 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തിലായിരിക്കും മോദി വാക്സിന്‍ സ്വീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം വാക്സിന്‍ സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഡിസംബര്‍ 16നാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമായത്. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്. എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ […]

National News

രാജ്യത്ത് കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം

  • 16th January 2021
  • 0 Comments

രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. പ്രധാനമന്ത്രി രാവിലെ പത്തരക്ക് വാക്സിനേഷൻ ഉദ്ഘാടനം ചെയ്യുകയും വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കുകയും ചെയ്യും.3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് വീതം എന്ന കണക്കില്‍, കൊവാക്സിനോ, കൊവി ഷീൽഡോ ആണ് നൽകേണ്ടത്. ഒരു ബൂത്തിൽ ഒരു വാക്സിൻ മാത്രമേ നൽകാവൂ. ഇതേ വാക്‌സിൻ തന്നെ രണ്ടാം തവണയും നൽകണം 2 ഡോസുകൾ 28 ദിവസത്തെ ഇടവേളയിലാണ്സ്വീകരിക്കേണ്ടത്.നേരിയ പനിയോ, ശരീരവേദനയോ വാക്സിൻ […]

Health & Fitness Kerala National News

വാക്‌സിനേഷന്‍ പ്രക്രിയയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

  • 15th January 2021
  • 0 Comments

ഇന്ത്യയില്‍ നാളെ വാക്‌സീനേഷന്‍ പ്രക്രിയ തുടങ്ങാനിരിക്കെ, എങ്ങനെ വാക്‌സീന്‍ വിതരണം നടത്തണമെന്നതില്‍ വിശദമായ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സീനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. മൂന്ന് കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ വിതരണം ചെയ്യുന്നത്. വാക്‌സീന്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിവരങ്ങള്‍, അതിന്റെ വിശദാംശങ്ങള്‍, ഡോസേജ്, കോള്‍ഡ് ചെയ്ന്‍ സ്റ്റോറേജ് വിശദാംശങ്ങള്‍, ഏതൊക്കെ ആളുകള്‍ക്ക് വിതരണം ചെയ്യാമെന്നതിന്റെ നിര്‍ദേശങ്ങള്‍, വാക്‌സീനേഷന്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഫാക്ട് […]

error: Protected Content !!