Local News

ജില്ലയിൽ ഇന്ന് 612 പേർക്ക് കോവിഡ്

  • 2nd December 2021
  • 0 Comments

ജില്ലയില്‍ ഇന്ന് 612 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 603 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ഒരാൾക്കും 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 6034 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 665 പേര്‍ കൂടി രോഗമുക്തി നേടി. 10. 36 ശതമാനമാണ് […]

Kerala News

സംസ്ഥാനത്ത് 5,405 പേർക്ക് കോവിഡ്

  • 1st December 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ 162, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ […]

Local News

ജില്ലയിൽ ഇന്ന് 568, പേർക്ക് കോവിഡ്

  • 15th November 2021
  • 0 Comments

ജില്ലയില്‍ 568 പേര്‍ക്ക് കോവിഡ് രോഗമുക്തി 792, ടി.പി.ആര്‍: 12.87 ശതമാനം ജില്ലയില്‍ ഇന്ന് 568 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 560 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന ഒരാൾക്കും വിദേശത്ത് നിന്നു വന്ന ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തക്കും രോഗം സ്‌ഥിരീകരിച്ചു. 4512 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ […]

Health & Fitness information National News

മൂന്നാം തരംഗം രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്; ആഗസ്റ്റില്‍ ആരംഭിച്ച് ഒക്ടോബറില്‍ രൂക്ഷമാവും

  • 2nd August 2021
  • 0 Comments

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം നിലവില്‍ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ […]

International News

കൊറോണ വൈറസ് 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍

  • 29th June 2021
  • 0 Comments

കൊറോണ വൈറസ് മഹാമാരി ഏകദേശം 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഡിഎൻ‌എയിൽ പരിണാമ മുദ്ര പതിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.വാക്സിനേഷൻ വഴി ഇപ്പോഴത്തെ കോവിഡ് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും പഠനം പറയുന്നു അന്നത്തെ കൊറോണ വൈറസ് ആ പ്രദേശങ്ങളെ വർഷങ്ങളോളം ബാധിച്ചു. ഇപ്പോള്‍ സംഭവിക്കുന്നത് തലമുറകള്‍ കഴിഞ്ഞും തുടര്‍ന്നേക്കാം. ഇത് നമ്മളെ ആശങ്കപ്പെടുത്തേണ്ട വസ്തുതയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് എന്‍‍റാഡ് പറഞ്ഞു. കറന്‍റ് ബയോളജി ജേണലിലാണ് ഗവേഷണത്തിന്‍റെ വിശദാംശങ്ങള്‍ […]

International News

ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും ലോകാരോഗ്യ സംഘടന

  • 24th June 2021
  • 0 Comments

ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ് ഇതില്‍ 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്തെ 170 രാജ്യങ്ങളിലാണ് വൈറസിന്റെ ആല്‍ഫാ വകഭേദം സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു. ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ധിച്ച വൈറസ് വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ […]

കോഴിക്കോട് ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 16th June 2021
  • 0 Comments

ജില്ലയില്‍ 1054 പേര്‍ക്ക് കോവിഡ് രോഗമുക്തി 1495, ടി.പി.ആര്‍ 10.45% ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1039 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10307 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1495 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് […]

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 16th June 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

International News

കൊറോണ വൈറസ് പടർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

  • 12th March 2021
  • 0 Comments

കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടർന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ മുതൽ നിരവധി പേർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിന് തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്​ധ സംഘമാണ്​ ലബോറട്ടറിയിൽനിന്ന്​ ​കൊറോണ വൈറസ്​ ചോർന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കിയത്​. വുഹാനിലെ വന്യജീവി മാംസ വിൽപന കേന്ദ്രത്തിൽ നിന്ന്​ പടർന്നതിന്​ തെളിവ്​ കണ്ടെത്തിയിട്ടുണ്ടെന്നാണ്​​ വെളിപ്പെടുത്തൽ. ദക്ഷിണ ചൈനീസ്​ നഗരത്തിലാണ്​ ആദ്യം രോഗിയെ കണ്ടത്​. […]

Local

കുന്ദമംഗലത്ത് ഇന്ന് 17 പേർക്ക് കോവിഡ്

  • 9th February 2021
  • 0 Comments

ചൂലാം വയൽ UP സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് പുതുതായി 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.ആകെ നടന്ന 154 ടെസ്റ്റിൽ കുന്ദമംഗലത്ത് 2 റിപ്പീറ്റ് പോസിറ്റീവ് കേസുകൾ അടക്കം 19 കേസും മറ്റു പഞ്ചയത്തുകളിലായി പെരുവയലിൽ 2,മടവൂർ 1 നരിക്കുനി 1 എന്നിങ്ങനെ ആകെ 23 പോസറ്റീവ് കേസുകളാണുള്ളത് .ആകെ 43 റിപ്പീറ്റ് ടെസ്റ്റുകളാണ് നടന്നത്. വാർഡ് തിരിച്ചുള്ള കണക്ക് = 1 -1 2 -1 3 -1 5 -2 6 […]

error: Protected Content !!