കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത; കെ സുധാകരന് പൊലീസിന്റെ നോട്ടീസ്
കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസിന്റെ നോട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ നടക്കുന്ന മാര്‍ച്ച് കെപിസിസി പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുധാകരന് കത്ത് നല്‍കിയത്. പൊലീസിന് നേരെ കല്ലെറിയാനും, കലക്ടറേറ്റ് […]



