News Sports

സൂപ്പർ കപ്പിൽ മഞ്ഞപ്പടയുടെ പരിശീലകനായി ഫ്രാങ്ക് ഡോവന്‍

  • 6th April 2023
  • 0 Comments

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഫ്രാങ്ക് ഡോവനെ നിയമിച്ചു. ബെല്‍ജിയംകാരനായ ഡോവന്‍ നിലവിൽ ടീമിന്റെ സഹ പരിശീലകനാണ്. കോച്ച് ഇവാന്‍ വുകാമാനോവിച്ച് 10 മത്സരങ്ങളില്‍ വിലക്ക് നേരിടുന്നതിനാലാണ് ഡോവന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ബെല്‍ജിയം ക്ലബ്ബ് ബിര്‍സ്‌കോട്ടിനെയും സൗദി ക്ലബ്ബ് അല്‍ അഹ്ലിയുടെ യൂത്ത് ടീമിനെയും ഡോവന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ടീമിന്റെ മറ്റൊരു സഹപരിശീലകനായിരുന്ന ഇഷ്ഫാഖ് അഹമ്മദിന്റെ പേര് പരിശീലക സ്ഥാനത്തേക്ക് സജീവമായി കേട്ടിരുന്നു. 10 മത്സരങ്ങളുടെ വിലക്കുള്ളതിനാല്‍ ഡ്യൂറന്റ് കപ്പിലും ബ്ലാസ്റ്റേഴ്‌സിനെ ഡോവന്‍ തന്നെ പരിശീലിപ്പിക്കാനാണ് സാധ്യത.

News Sports

ആശാനെ കൈവിടാതെ ആരാധകർ; മഞ്ഞപ്പട ഇവാനോടൊപ്പം

  • 10th March 2023
  • 0 Comments

റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ കാളി പൂർത്തിയാകാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ആരാധക കൂട്ടായ്മ രംഗത്ത്. ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് ആരാധകർ കടന്നുപോയത്. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും കോച്ചിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ദിവസത്തെ സംഭവം മാത്രം കണക്കിലെടുത്തിട്ടല്ല ഇവാൻ പ്രതികരിച്ചത് . കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ഒരു […]

National News

പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക്

  • 17th August 2022
  • 0 Comments

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്‍പത്തിമൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്‌നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

News Sports

കാലാവധി കഴിഞ്ഞു; രമേശ് പവാർ വനിതാ ക്രിക്കറ്റ് പരിശീലക സ്ഥാനമൊഴിഞ്ഞു

  • 1st April 2022
  • 0 Comments

ലോക കപ്പ് വരെയുള്ള കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് രമേശ് പവാർ സ്ഥാനമൊഴിഞ്ഞു. ലോക കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ പവാറിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. രണ്ടാം തവണയാണ് പൊവാർ ഇന്ത്യൻ ടീമിനെ പരിശീലക ചുമതല ഏറ്റെടുത്തത്. പുതിയ പരിശീലകനെ കണ്ടെത്താൻ ബി സി സി ഐ ശ്രമം തുടങ്ങി കഴിഞ്ഞു. പവാറിന് വീണ്ടും അപേക്ഷിക്കാമെങ്കിലും ലോകകപ്പിലെ മോശം പ്രകടനം കാരണം വീണ്ടും അവസരം നൽകിയേക്കില്ല. ആര് പരിശീലക […]

News

ബാഴ്‌സയുടെ രക്ഷകനാകാൻ റൊണാൾഡ് കോമൻ

ബാഴ്സലോണയുടെ പരിശീലകനായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ ചുമതലയേറ്റു. കോമൻ പരിശീലക ചുമതലയേറ്റെടുത്തതായി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. ക്രൈഫിനു കീഴിൽ കളിച്ച ബാഴ്സലോണയുടെ ഇതിഹാസ ടീമിലെ അംഗമായിരുന്ന കോമൻ. സെറ്റിയൻ പൂർണ്ണ പരാജിതനായതോടെയാണ് കോമൻ പരിശീലക സ്ഥാനത്തേക്ക് നിർബന്ധിതനാവുന്നത്. നേരത്തെ ഇദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിക്കാൻ വലിയ രീതിയിലുള്ള ശ്രമം നടന്നുവെങ്കിലും. താൻ ഏറെ സ്നേഹിക്കുന്ന ക്ലബിനെ കഷ്ടകാലത്തിൽ നിന്ന് കരകയറ്റുക ആകും കോമന്റെ ആദ്യ ലക്ഷ്യം. 1989 മുതൽ 1995 വരെ ബാഴ്സലോണയിൽ കളിച്ചിരുന്ന റൊണാൾഡ് കോമൻ […]

Sports

ബാഴ്‌സയ്ക്കായി സാവി പരിശീലകനായേക്കും

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് സെറ്റിയൻ മാറിയേക്കും അടുത്ത സീസൺ മുതൽ സാവി ടീമിന്റെ പരിശീലകൻ ആവുമെന്നാണ് ലഭ്യമാകുന്ന സൂചന. സെറ്റിയൻ ചുമതലയെടുത്ത ശേഷം ബാഴ്‌സയിൽ മാറ്റങ്ങൾ വലിയ രീതിയിൽ മാറ്റം ഒന്നും തന്നെയില്ലാത്തതിൽ നിരാശ നില നിൽക്കുന്നുണ്ട്. കരാറു പ്രകാരം നിലവിലെ പരിശീലകനെ മാറ്റാവുന്നതാണ്. ലയണൽ മെസ്സിയുൾപ്പെടുന്ന താരങ്ങൾ കോച്ചിനെതിരെ അതൃപ്തി രേഖപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ വാർത്തകളിൽ പറയുന്നു. സാവിയെ നേരത്തെ പരിശീലക സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചു. എന്നാൽ പിന്നീട് ബാഴ്‌സലോണയെ […]

Sports

ഗോകുലം എഫ് സി മുന്‍ സഹ പരിശീലകന്‍ അലൗഷ് കോവിഡ് ബാധിച്ച് മരിച്ചു

  • 29th June 2020
  • 0 Comments

ഐ-ലീഗ് ക്ലബ്ബായ ഗോകുലം എഫ് സിയുടെ മുന്‍ സഹ പരിശീലകന്‍ മുഹമ്മദ് അലൗഷ്(44) കോവിഡ് ബാധിച്ച് മരിച്ചു. ആദ്യ സീസണിലെ സഹ പരിശീലകനായിരുന്നു ഇദ്ദേഹം. നിലവില്‍ ഈജിപ്തിലെ ക്ലബ്ബായ ടാന്റ എസ്‌സിയുടെ കീഴിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഗോകുലം എഫ്‌സി അവരുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ മരണത്തിൽ ടീം ദുഃഖം രേഖപ്പെടുത്തി

Kerala

എ എസ് ഐ വേണു ഗോപാലിനെ ആദരിച്ചു

  • 7th September 2019
  • 0 Comments

തിരുവനന്തപുരം : സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് പദ്ധതിയുടെ പത്താമത് സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് എസ് പി സി വിദ്യാർത്ഥികൾക്ക് തുടർച്ചയായി പത്ത് വർഷം പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയിൽ ആദരിച്ചു. തുടർച്ചയായി പരിശീലനം നൽകി മാതൃകയായ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് സിറ്റി എ എസ് ഐ വേണു ഗോപാലിന് ചടങ്ങിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രശസ്തിപത്രം കൈമാറി. അയ്യായിരത്തോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത പരിപാടിയുടെ […]

Entertainment Sports

ജോണ്‍ടി റോഡ്‌സിനെ എന്തിന് തഴഞ്ഞു ബി സി സി ഐ പ്രതികരണം

ലോകത്തിലെ മികച്ച ഫീൽഡിങ് പരിശീലകരുടെ കണക്കെടുത്താൽ മുൻപന്തിയിൽ തന്നെയാവും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ടി റോഡ്‌സ്. എന്നാൽ ഇത്തവണയും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനായി അപേക്ഷ നൽകിയിട്ടും അവസാന ചുരക്ക പട്ടികയിൽ പോലും ഇടം പിടിക്കാൻ കഴിയാഞ്ഞത് ആരെയും അത്ഭുത പെടുത്തിയേക്കാം. എന്നാൽ ഇതിനുള്ള മറുപടിയുമായി കമ്മറ്റി അധികൃതർ എത്തി ദേശീയ ക്രിക്കറ്റ് അക്കാദമി താരങ്ങളെയും ഇന്ത്യ എ ലെവല്‍ ടീമുകളെയും പരിശീലിപ്പിക്കാന്‍ ഫീല്‍ഡിങ് പരിശീലകന്‍ ബാധ്യസ്തനാണ്. ഇക്കാരണത്താലാണ് ജോണ്‍ടി റോഡ്‌സിനെ പരിഗണിക്കാതിരുന്നതെന്നാണ് വിശദീകരണം. ഒപ്പം ഇന്ത്യന്‍ ടീമിന്റെ […]

Sports

ഫുട്‌ബോള്‍ പരിശീലകരായ നവാസ് റഹ്മാനും നിയാസ് റഹ്മാനും ജന്മ നാട്ടില്‍ ഉജ്വല സ്വീകരണം

കുന്ദമംഗലം :സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ മാരായ കോഴിക്കോട് ജില്ലാ ടീം പരിശീലകന്‍ കാരന്തൂര്‍ സ്വദേശി കോച്ച് നവാസ് റഹ്മാനും മുന്‍ പ്രമുക ഫുട്‌ബോള്‍ താരവും കോഴിക്കോട് ജില്ലയിലെ സീനിയര്‍ ഫുട്‌ബോള്‍ പരിശീലകനുമായ നിയാസ് റഹ്മാനും ജന്മ നാടായ കാരന്തുരില്‍ ഉജ്വല സീകരണം നല്‍കി. ഇരുവരും സഹോദരന്മാര്‍ കൂടിയാണ്. സിഎഫ്‌സി കാരന്തുരിന്റെ അഭിമുക്യത്തില്‍ഹോട്ടല്‍ അജ്‌വയില്‍ നടന്ന സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ അസി :കലക്ടര്‍വി .വി ഘ്‌നോശ്വരി ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി ഷാജി അധ്യക്ഷത വഹിച്ചു, പി […]

error: Protected Content !!