Kerala News

കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിച്ചു, സമഗ്രമായ കുടിയേറ്റ നിയമം വേണം – മുഖ്യമന്ത്രി

  • 17th June 2022
  • 0 Comments

കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രമായ കുടിയേറ്റ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടത്തുന്നത്. കേരളത്തില്‍ പുതിയ കര്‍മ്മ പദ്ധതികള്‍ വേണം. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പ്രവാസികളോട് സംസ്ഥാന […]

Kerala News

മുഖ്യമന്ത്രി എത്തപ്പെട്ട പടുകുഴിയില്‍ നിന്നും രക്ഷപ്പെടാനാണ് കലാപം, പോലീസ് നടപ്പാക്കുന്നത് ഇരട്ട നീതി; വിഡി സതീശന്‍

  • 17th June 2022
  • 0 Comments

സംസ്ഥാനത്ത് പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം ക്രിമിനലുകളുടെ കൂടെ പൊലീസും ചേര്‍ന്നിരിക്കുകയാണ്. പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. പോലീസ് കേസ് എടുക്കുന്നില്ല. ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലീസ് കൂടി ചേരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് ഫോക്കസ് തിരിക്കാന്‍ ശ്രമം നടക്കുന്നു. പടുകുഴിയില്‍ നിന്ന് […]

Kerala News

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

  • 17th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ പി ജയരാജന്റേയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് അക്രമികള്‍ക്ക് പിണറായി വിജയനെ തൊടാന്‍ കഴിയാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്. ‘വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ […]

Kerala News

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല, ചട്ടം നോക്കുകയാണെങ്കില്‍ ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയത് – ഇന്‍ഡിഗോ

  • 16th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കി ഇന്‍ഡിഗോ വിമാനക്കമ്പനി. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു. ചട്ടം നോക്കുകയാണെങ്കില്‍ പ്രതിഷേധക്കാരേക്കാള്‍ അവരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറയുന്നത്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്നാണ് […]

Kerala News

വിമാനത്തിലെ പ്രതിഷേധം;3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

  • 14th June 2022
  • 0 Comments

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. വവധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.

Kerala News

മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി, വിമാനത്തിനുള്ളിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച് എന്ന് ഇ പി തള്ളിമാറ്റി

  • 13th June 2022
  • 0 Comments

കണ്ണൂരിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തി. മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത് മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇപി ജയരാജന്‍ തള്ളിമാറ്റി. യൂത്ത് കോൺഗ്രസുകാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍ദീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്.തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര […]

Kerala News

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, എനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ – ഉമ്മന്‍ചാണ്ടി

  • 12th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്. കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസമുണ്ടാവരുതെന്നതും പ്രധാനപ്പെട്ടതാണ്. അതെല്ലാം പൊലീസ് ശ്രദ്ധിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, എനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. എന്നാല്‍ കരിങ്കോടി പ്രതിഷേധം […]

Kerala News

തനിക്ക് രാഷ്ട്രീയ അജണ്ടയില്ല, പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാനുണ്ട്’- സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്ന് സ്വപ്ന സുരേഷ്. എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും അവസരമായി ഉപയോഗിക്കുരുതെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി. രഹസ്യമൊഴിയായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കണമെന്നും […]

Kerala News

ഉപതെരഞ്ഞെടുപ്പില്‍ തോറ്റോട്ടെ, ജയിച്ചോട്ടെ. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറഞ്ഞൂടെ, പിണറായി വിജയന്റെ മൗനത്തില്‍ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നത് ഇതാദ്യമായാണെന്ന് സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ തോറ്റോട്ടെ, ജയിച്ചോട്ടെ. മുഖ്യമന്ത്രിക്ക് എന്തൈങ്കിലും പറഞ്ഞൂടെയെന്ന് വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശന്‍ പറഞ്ഞു. കാവി മുണ്ടുടുത്തവരേയും […]

Kerala News

സബര്‍ബന്‍ റെയില്‍; മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് ഉമ്മന്‍ ചാണ്ടി

ഒന്നാം പിണറായി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച സബര്‍ബന്‍ റെയില്‍വെ പദ്ധതി പിന്നീട് വേണ്ടെന്നു തീരുമാനിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് പകരം യു.ഡി.എഫ്. സര്‍ക്കാര്‍ 2013-ല്‍ അവതരിപ്പിച്ച പദ്ധതിയാണ് സബര്‍ബന്‍ റെയില്‍ പദ്ധതി. ഇതു നടപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വളവുകള്‍ നിവര്‍ത്ത് ഒട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം പരിഷ്‌കരിച്ചാല്‍ മതി. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും 300 […]

error: Protected Content !!