Kerala Lifestyle

വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ലളിതാമ്മയെ കാണുന്നത്, അന്നുമുതല്‍ സ്‌നേഹവും വാത്സല്യവും നല്‍കി ചേര്‍ത്തു നിര്‍ത്തുകയാണ് ചങ്ങമ്പുഴയുടെ കുടുംബം;

  • 27th November 2023
  • 0 Comments

കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്ത ജെറോം. വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ ആദ്യം കാണുന്നത്. അന്ന് മുതല്‍ സ്‌നേഹവും വാത്സല്യവും നല്‍കി ചേര്‍ത്തു നിര്‍ത്തുകയാണ് ആ കുടുംബമെന്ന് ചിന്ത ജെറോം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നു..വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ലളിതാമ്മയെ കാണുന്നത് .അന്നുമുതല്‍ സ്‌നേഹവും വാത്സല്യവും നല്‍കി ചേര്‍ത്തു നിര്‍ത്തുകയാണ് ആ […]

Kerala News

ചിന്ത വീണ്ടും വിവാദത്തിൽ;ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക

  • 7th February 2023
  • 0 Comments

വീണ്ടും വിവാദത്തിലായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം.കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും ആരോപണവുമായി യൂത്ത് കോൺഗ്രസാണ് രംഗത്തെത്തിയത്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം തങ്കശ്ശേരിയിലുള്ള റിസോര്‍ട്ടില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്തയും അമ്മയും താമസിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ദിവസവാടക 8,490 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിന്തയുടെ താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ […]

Kerala News

‘വാഴക്കുല’ പ്രബന്ധ വിവാദങ്ങള്‍ക്കിടെ ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി കണ്ട് ചിന്താ ജെറോം

  • 2nd February 2023
  • 0 Comments

പി.എച്ച്.ഡി. ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചങ്ങമ്പുഴയുടെ ഇളയ മകള്‍ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ട് ചിന്താ ജെറോം.ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി ‘വാഴക്കുല’യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ചിന്തയുടെ സന്ദർശനം.മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചെന്നും എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്രയയച്ചതെന്നും ചിന്ത ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.അമ്മയ്ക്കും കമ്മിഷന്‍ അംഗങ്ങളായ ഡോ. […]

Kerala News

നോട്ടപ്പിശക് ഉണ്ടായി;ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിപറഞ്ഞ് ചിന്ത

  • 31st January 2023
  • 0 Comments

ഗവേഷണ പ്രബന്ധ വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.‘വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും. പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ […]

Kerala News

ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വരാം;ചിന്തയ്ക്ക് ഇ പി ജയരാജന്റെ പിന്തുണ

  • 30th January 2023
  • 0 Comments

യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിവാദമായ പശ്ചാത്തലത്തിൽ പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.‘തെറ്റുകള്‍ വന്നു ചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?’–ഇ.പി.ജയരാജൻ പറഞ്ഞു. ഇ.പി.ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും […]

Kerala News

‘വൈലോപ്പിള്ളിയുടെ വാഴക്കുല’ചിന്തയുടെ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം

  • 28th January 2023
  • 0 Comments

ഡോ.ചിന്താ ജെറോമിന്‍റെ വിവാദ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം.സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ (വൈലോപ്പള്ളി) ആണ് എഴുതിയിരിക്കുന്നതെന്നും, കവിയെയും കവിതയെയും ഇടതുപക്ഷ പ്രവർത്തക വിസ്മരിച്ചെന്നും കമ്മിറ്റി ആരോപിച്ചു.നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് […]

Kerala News

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടത് ചിന്ത ജെറോം;വാദങ്ങൾ പൊളിയുന്നു

  • 25th January 2023
  • 0 Comments

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെതന്നെ കത്തിന്‍റെ അടിസ്ഥാനത്തിൽ.യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. ചിന്താ ജെറോമിന്റെ തന്നെ ലെറ്റര്‍ ഹെഡില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്താണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചിന്താ ജെറോമിന് വര്‍ധിപ്പിച്ച ശമ്പളം മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശിക അുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോള്‍ താന്‍ സര്‍ക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു കത്തുണ്ടെങ്കില്‍ പുറത്തുവിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. ചിന്ത കുടിശിക […]

Kerala News

ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്,

  • 24th January 2023
  • 0 Comments

ചിന്ത ജറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പതിനേഴു മാസത്തെ കുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്.കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. താൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്.

Kerala News

ചിന്തയെ അയോഗ്യയാക്കണം; ലോകായുക്തയില്‍ യൂത്ത് കോൺഗ്രസിന്റെ പരാതി

  • 7th January 2023
  • 0 Comments

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യല്‍ പദവിയിലിരിക്കുന്ന ചിന്ത പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്.

Kerala News

യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ;വിമർശിച്ച് ജോയ് മാത്യു

  • 5th January 2023
  • 0 Comments

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്താനും മുന്‍കാല കുടിശിക നല്‍കാനുമുള്ള അനുമതിക്കെതിരെ നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയ സാഹചര്യത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.ഗ്രേസ് മാർക്കിനും ഗ്രേഡുകൾക്കും വേണ്ടി സമയം കളയുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വയ്ക്കൂ എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.’ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന- സമയ- ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ […]

error: Protected Content !!