National News

നാവികസേനാ മേധാവിയായി ചുമതലയേറ്റ് ആർ ഹരികുമാർ; സേനാ മേധാവിയാകുന്ന ആദ്യ മലയാളി

  • 30th November 2021
  • 0 Comments

ഇന്ത്യൻ നാവിക സേനയെ നയിക്കാൻ ഇനിയൊരു മലയാളി. നാവികസേനാ മേധാവിയായി വൈസ് അഡ്‌മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. ഇന്ത്യൻ നാവികസേനാ മേധാവിയാകുന്ന ആദ്യ മലയാളിയാണ് ആർ ഹരികുമാർ.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവികസേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു. ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമാണെന്നായിരുന്നു ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഹരികുമാറിന്റെ പ്രതികരണം. ആഴക്കടൽ സുരക്ഷയാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും […]

National News

അസം മുന്‍ മുഖ്യമന്ത്രിയ്ക്ക് കോവിഡ്

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പരിശോധനാഫലം പോസിറ്റീവായിരിക്കുന്നുവെന്നും. കഴിഞ്ഞ ദിവസങ്ങളില്‍ താ നുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ഇദ്ദേഹത്തിന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

Trending

പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടി-ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികവർഗ കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷനായി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പാങ്ങോട് പഞ്ചായത്തിലെ വാഴോട്ടുകാല കോളനിയിലെ ആദിവാസികളായ അപ്പുക്കുട്ടൻ, സരോജിനി എന്നിവർ മന്ത്രി എ. കെ. ബാലനിൽ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകുന്നത്. […]

Kerala

പതിവു മുടക്കിയില്ല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദമ്പതികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ദമ്പതികള്‍ ഇക്കുറിയും പതിവു മുടക്കിയില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ.ഇ.സി സരസ്വതിയുമാണ് മനുഷ്യ സ്‌നേഹത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്. തങ്ങളുടെ പെന്‍ഷന്‍ അടങ്ങുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം 2018ലെയും 2019 ലെയും പ്രളയ ദുരിത കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഇവര്‍ കോവിഡ് വന്നതോടെ വലിയൊരു തുകയാണ് ഇത്തവണയും സംഭാവനയായി നല്‍കിയത്. ഈ വര്‍ഷം അച്ച്യുതന്‍ […]

Kerala News

ആരോഗ്യ പ്രവർത്തകർക്കും ദൃശ്യ മാധ്യമ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ മൂന്ന് പേർ ആരോഗ്യ പ്രവത്തകരും ഒരാൾ മാധ്യമ പ്രവർത്തകനും. മുഖ്യ മന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് പ്രവർത്തിച്ചിരുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചെതെന്ന കാര്യം മുഖ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 10 പേരിൽ ആറ് പേർ കൊല്ലം ജില്ലയിലും, തിരുവനന്തപുരം കാസർകോട് ജില്ലകളിൽ രണ്ട് പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത്. ഒരാൾ ആന്ധ്രയിൽ നിന്നും […]

Kerala Local National News

കൂവി പായാതെ തീവണ്ടി….

ന്യൂ ഡൽഹി: ആളൊഴിഞ്ഞ പ്ലാറ്റ് ഫോമുകൾ, നിലച്ചു പോയ അറിയിപ്പ് ശബ്‍ദങ്ങൾ, കച്ചവടങ്ങൾ, തിരക്കേറിയ ജീവിതത്തിനടയിൽ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വഹിച്ച് യാത്ര പോയ കാലം നിശ്ചലമായിട്ട് 33 ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ ഇടയ്‌ക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിക്കുന്ന ശബ്ദം കേൾക്കാം. ഇന്ത്യയിലെ പൊതു ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന റെയിൽവേ ഗതാഗതം കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം. മാർച്ച് 25 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മുഴുവൻ പൊതു […]

Kerala

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മുഴുവൻ കോവിഡ് രോഗികളും രോഗമുക്തർ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാസർഗോഡ്: ജില്ലയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ച മുഴുവൻ കോവിഡ് രോഗികളും രോഗ മുക്തരായി. കാസർഗോഡിന് ആശ്വാസകരമാണ് ഈ വാർത്ത. 89 രോഗികളാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് അവസാന രോഗി ഇന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്ക് വീതമാണ് രോഗംബേധമായത്. ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിലൂടെ അഭിനന്ദനം അറിയിച്ചു. ജില്ലയിൽ ഇതുവരെ 175 പേർക്കാണ് അസുഖം സ്ഥിരീകച്ചത്. ഇന്ന് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ […]

Kerala News

ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത്‌ 3600 രൂപവീതം ലഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ എന്ന കമ്പനി വഴിയാണ്‌ പണം ലഭ്യമാക്കുക. 53,04,092 പേർക്കാണ്‌ പെന്‍ഷന്‍ അർഹത 46,47, 616 പേർക്കാണ്‌ സാമൂഹ്യസുരക്ഷാ പെൻഷൻ. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ്‌ ഉടൻ അനുവദിക്കും. സഹകരണ സംഘങ്ങൾവഴി പെൻഷൻ […]

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണം : ബി ജെ പി

തിരുവനന്തപുരം: കേരളം മഹാ പ്രളയത്തെ നേരിടുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് വ്യാപകമായ കുപ്രചരണം നടത്തുന്ന വേളയിൽ നിലപാടുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന് ബി.ജെ.പിയുടെ ആഹ്വാനം. എന്നാൽ രക്ഷാപ്രവർത്തനത്തിന് തയ്യാറാവുന്ന ആളുകളുടെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് കൂട്ടി ചേർത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബി.ജെ.പി പറയില്ലെന്ന് എം.ടി രമേശ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ആരായാലും അവർ […]

error: Protected Content !!