മലയാളികളുടെ ഇഷ്ട ഭക്ഷണം, ചേമ്പിന്റെ ഗുണങ്ങള്‍
മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചേമ്പ്. പലരും ഇത് ആഹാരക്രമത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താറില്ല. മറ്റു കിഴങ്ങു വര്‍ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. അകാല വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവയാണ് വാര്‍ദ്ധക്യത്തെ തടയുന്ന ഘടകങ്ങള്‍. ചേമ്പില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും […]
