Kerala News

കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലുമായി ഇന്ന് തിരുവോണം

  • 15th September 2024
  • 0 Comments

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം.മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികൾ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പഞ്ഞകർക്കിടകത്തിൽ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലെത്തുമ്പോൾ പ്രകൃതിബന്ധിതമായ കഥകളിൽ പോലുമുണ്ട് മനോഹാരിത. ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവിന് പ്രാധാന്യം ലഭിച്ചതിൽപോലുമുണ്ട് ഒരു ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ മറ്റു പൂക്കളൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. മറ്റു പൂക്കളെ തഴുകിയനുഗ്രഹിച്ച […]

National News

ഗാന്ധിജിയുടെ ആശയങ്ങൾ ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നു; രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി നേതാക്കൾ

  • 2nd October 2023
  • 0 Comments

154 -ാമത് ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി നേതാക്കൾ. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളാണ് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയത്. ഗാന്ധിജിയുടെ ആശയങ്ങൾ ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നെന്നും ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മഹാത്മാഗാന്ധി വെറുമൊരു വ്യക്തിയല്ല, നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവുമാണെന്ന് മല്ലികാർജുൻ ഖാർഗെ […]

Kerala News

ഇന്ന് അത്തം, പൂവിളികളും പൂക്കളവുമായി ഓണത്തെ വരവേല്‍ക്കാന്‍ മലയാള നാട് ഒരുങ്ങി

  • 30th August 2022
  • 0 Comments

ഇന്ന് അത്തം… ഇന്നേക്ക് പത്താം നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കാനായി ഒരുങ്ങി കഴിഞ്ഞു. ഇന്നുമുതല്‍ വീടുകളില്‍ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക. ഒരിടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ മലയാളി ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ […]

National News

ജയിച്ചവർക്ക് ആഘോഷിക്കാം; നിയന്ത്രണങ്ങളിൽ ഇളവ്

  • 10th March 2022
  • 0 Comments

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.നേരത്തെ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കലാശക്കൊട്ടും ആഘോഷ പരിപാടികളുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.

Local News

ചാച്ചാജി സ്മരണയിൽ ആ രാമ്പ്രം ഗവ: സ്ക്കൂളിൽ ശിശുദിനാഘോഷം

  • 14th November 2021
  • 0 Comments

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ ജൻമദിനം ശിശുദിനമായി ആ രാമ്പ്രം ഗവ: സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. നെഹ്റു ഗീതങ്ങൾ ആലപിച്ചും നെഹ്റു തൊപ്പി നിർമ്മിച്ചും കാർട്ടൂൺ വരച്ചും ചാച്ചാജി പ്രഭാഷണം നടത്തിയും ശിശുദിനം വിദ്യാർത്ഥികൾ വർണ്ണാഭമാക്കി. ഓൺലൈനിൽ നടന്ന ആഘോഷ പരിപാടികളിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.കെ ഹരിദാസൻ ,പി.ടി.എ പ്രസിഡണ്ട് സി.മുഹമ്മദ് ആരാമ്പ്രം ,വൈസ് പ്രസിഡണ്ട് എം.എ. സിദ്ധീഖ് , സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ ,സീനിയർ അസിസ്റ്റൻറ് പി.ആബിദ […]

Kerala News

ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കലിന് നിയന്ത്രണം; രാത്രി പത്തുമണിക്ക് ശേഷം പൊട്ടിച്ചാൽ നടപടി

  • 3rd November 2021
  • 0 Comments

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

Kerala

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങൾ

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണം. മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. […]

Local

ജില്ലയിൽ സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചു.

കോഴിക്കോട് : സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കുന്ദമംഗലത്തെ പ്രവർത്തകർ ബസ്റ്റാന്റ് പരിസരത്ത് പതാക ഉയർത്തി. ചടങ്ങിൽ പ്രസിഡന്റ് പി പ്രമോദ്, സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡണ്ട് ജഹീം, ഖജാൻജി ഷിജു എന്നിവർ പങ്കാളികളായി. അതോടൊപ്പം കോഴിക്കോട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാളയം ഇംപീരിയൽ ഓട്ടോ സ്റ്റാന്റ പരിസരത്ത് ഓട്ടോ- ടാക്സി ലൈറ്റ് […]

National News

ഇന്ന് രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

ന്യൂ ഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്. തുടർച്ചയായി ഒരു ബി ജെ പി സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നത് ആദ്യമായാണ്. 2019 മെയ് 30 നാണ് വൻ ഭൂരിപക്ഷത്തോടെ കൂടി മോഡി സർക്കാർ അധികാരത്തിൽ എത്തുന്നത്‍. വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നവ മാധ്യമങ്ങൾ വഴി വിപുലമായി നടത്താനാണ് ബി ജെ പി തീരുമാനം. “പ്രധാനമന്ത്രി ജനപ്രിയനായ ലോക നേതാവ്” എന്ന തല വാചകത്തോടെ സർക്കാരിന്റെ വികസന പ്രവർത്തനം ജനങ്ങളിൽ എത്തിക്കാനുള്ള […]

Kerala News

നടന വിസ്മയത്തിന് ഇന്ന് അറുപതാം ജന്മദിനം

മൂന്നു പതിറ്റാണ്ടുകളായി സജീവമായി ഇന്ത്യൻ സിനിമയുടെ നിറസാന്നിധ്യമായ മലയാളികളുടെ സ്വകാര്യ അഹങ്കാരം. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായ മോഹൻലാൽ വിശ്വനാഥൻ നായർ 1960 മേയ് 21 ന് പത്തനംതിട്ട ഇലന്തൂരിൽ ജനനം.ഇന്ന് അദ്ദേഹത്തിന്റെ 60 മത് ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ മലയാള ഭാഷകൾക്ക് പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വില്ലനായി മലയാള സിനിമയിൽ അവതരിച്ച് പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറി. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് […]

error: Protected Content !!