National News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഒഴിവാക്കാൻ സാധ്യത; തീരുമാനം ചൊവ്വാഴ്ച

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തിൽ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും. സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയിൽ […]

National News

സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത

സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിൽ പരീക്ഷ സമയം കുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും അനുകൂല തീരുമാനം എടുത്തതായാണ് റിപോർട്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പരീക്ഷാസമയം ചുരുക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക. മിക്കവാറും ജൂലൈ അവസാനം പരീക്ഷ നടത്താനാണ് സാധ്യത. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന […]

സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ സി.ബി.എസ്.ഇ […]

National

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഇന്ന് ഉന്നതതല യോഗം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല യോഗം ചേരും. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ അഭിപ്രായം ട്വിറ്ററിലൂടെ തേടിയിട്ടുണ്ട്. ഇന്ന് 11.30ന് നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും. വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് […]

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

  • 31st December 2020
  • 0 Comments

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. പരീക്ഷാ തിയതികളും സമയവും അറിയാന്‍ ഇന്ന് ആറുമണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സി.ബി.എസ്.ഇ പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ http://cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റ് കാണുക.

കോവിഡ്: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും 25 ശതമാനം ഫീസിളവ് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ സാമ്പത്തികപ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതിന് പിന്നാലെ ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുന്നു എന്ന് വ്യാപകമായി […]

Kerala News

സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

  • 10th September 2020
  • 0 Comments

കൊച്ചി: കോവിഡ് വ്യാപനം ഉടലെടുത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അടക്കപ്പെട്ട സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിലവിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ഇത് വരെയും തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഭാഗികമായി സ്കൂളുകൾ പ്രവർത്തിപ്പിക്കാനാണ് സിബിഎസ്ഇ സ്കൂളുകളുടെ ശ്രമം. ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം. 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് […]

information Kerala

സിബിഎസ്ഇ പത്ത്‌, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ 15 നകം

  • 26th June 2020
  • 0 Comments

ന്യൂഡല്‍ഹി: ജൂലൈ 15 നകം സിബിഎസ് ഇ പത്ത്‌, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് അതികൃതർ കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിറക്കി. കഴിഞ്ഞ ദിവസം പരീക്ഷ റദ്ദാക്കിയതുൾപ്പടെയുള്ള വിജ്ഞാപനം സുപ്രിം കോടതി അംഗീകരിച്ചു. മൂന്നു തരം സ്കീമുകളിലൂടെയാണ് മാർക്ക് നിശ്ചയിക്കുക 1 . എഴുതിയ പരീക്ഷകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങള്‍ അടിസ്ഥാനത്തിൽ ശരാശരി നിശ്ചയിച്ച് എഴുതാൻ കഴിയാതെ പോയ വിഷയങ്ങൾക്ക് […]

Kerala

സി ബി എസ് ഇ പരീക്ഷ റദ്ദാക്കി

  • 25th June 2020
  • 0 Comments

ന്യൂഡൽഹി: 10 , പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ. ഇക്കാര്യം അതികൃതർ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 1 മുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. . മാർച്ച് 19 മുതൽ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. ജൂലൈ തുടക്കത്തിൽ പരീക്ഷ തുടരാമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും കോവിഡ് വ്യാപന ഭീതി രക്ഷിതാക്കളെ ആശങ്കയിൽ എത്തിച്ച സാഹചര്യത്തിൽ ചിലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹർജിയിൽ വാദം […]

error: Protected Content !!