News

കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി ബഹ്റൈനിൽ വന്ന ചോറോട് സ്വദേശിക്ക് കോവിഡ് 19 കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നു മെയ് 27 ന് കരിപ്പൂരിലെത്തുകയും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ […]

Kerala News

കേരളത്തിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു : ആരോഗ്യ മന്ത്രി

പത്തനംതിട്ട : അബുദാബിയിൽ നിന്നും തിരിച്ചെത്തിയ പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി (65) കോവിഡ് ബാധിച്ച് മരിച്ചു . . ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണം എട്ടായി. എല്ലാ രീതിയിലുള്ള പരിശ്രമവും നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലായെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോഷി പുലര്‍ച്ചെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു. മെയ് 18 മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 27ന് […]

International

കോവിഡ് മുക്തമായി ന്യൂസിലാൻഡ് തുടർച്ചയായി അഞ്ചു ദിവസം രാജ്യത്ത് രോഗികളില്ല

കോവിഡ് 19 മഹാമാരിയിൽ ആശ്വാസ വാർത്തകളാണ് ന്യൂസിലാൻഡിൽ നിന്നും പുറത്ത് വരുന്നത്. ലോകത്ത് രോഗം വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തെ അവസാന രോ​ഗിയെയും ഡിസ്ചാർജ് ചെയ്തു. പുതിയ കോവിഡ് കേസുകൾ ഇല്ലാതെ തുടർച്ചയായി അഞ്ചു ദിവസമായി രാജ്യം മുന്നോട്ട് പോകുന്നു. ജന സംഖ്യാ വളരെ കുറവുള്ള രാജ്യത്ത് 21 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഇതു […]

National News

ഇന്ത്യയിൽ കോവിഡ്: 24 മണിക്കൂറിനിടെ 146 മരണം 6,535 പുതിയ രോഗ ബാധിതർ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു തുടർച്ചയായ ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ 6000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 146 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. ഇതുവരെ 4167 പേരാണ് മരിച്ചത്. നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്. 60, 490 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 41 രോഗ്യവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ […]

National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 132 മരണം 5,609 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 132 മരണപ്പെടുകയും 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 3,435 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 112359. അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ സാധിച്ചുണ്ടെന്നു കണക്കുകൾ പറയുന്നു,. നിലവിൽ 45299 പേർക്കാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത് 39297. […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകൾ

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 96000 കടന്നു. നിലവിൽ നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളോടെ കേന്ദ്രം പ്രഖ്യാപനത്തിനു പിന്നാലെ രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്. രാജ്യത്ത് 96,169 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 157 പേരാണ് മരണപ്പെട്ടത്. 3029 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. മരണ സംഖ്യ രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലും തമിഴ് നാട്ടിലും […]

Kerala News

കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി,പേരാമ്പ്ര,നരിപ്പറ്റ സ്വദേശികൾക്ക് ഇന്ന് കോവിഡ്: നരിപ്പറ്റ സ്വദേശി സംസ്ഥാനത്ത് എത്തിയത് പാസ്സെടുക്കാതെ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. നരിപ്പറ്റ സ്വദേശി പാസ്സെടുക്കാതെ വാളയാർ വഴിയാണ് സംസ്ഥാനത്ത് എത്തിയത്. ഈ സാഹചര്യത്തിൽ അന്ന് പ്രദേശത്ത് കൂട്ടം കൂടിയ ആളുകളിൽ രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ […]

Kerala News

വയനാട് ജാഗ്രത തുടരണം ജില്ലയിൽ 5 പേർക്ക് ഇന്ന് കോവിഡ്

വയനാട്: ജില്ലയിലെ ജനങ്ങൾ ജാഗ്രത തുടരണമെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ന് മാത്രം ജില്ലയിൽ 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . വിദേശത്തുനിന്നെത്തിയ ബത്തേരി സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിയുടെയും , ഭര്‍ത്താവിന്റേയും ഫലം ഇന്ന് പോസിറ്റാവായി. കോയമ്പേടു നിന്നെത്തിയ ചീരാല്‍ സ്വദേശിയായ യുവാവിന്റെ സഹോദരനും, കോയമ്പേടു നിന്ന് നേരത്തെ വന്ന ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനു സമീപമുള്ള ഒരുവയസ്സുകാരിയ്ക്കും, ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മാനന്തവാടി പനവല്ലി സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് […]

Kerala News

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് ജാഗ്രത വേണം കരുതൽ തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതയും കരുതലും നില നിർത്തേണ്ട സാഹചര്യം . പുതുതായി16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യം തുടരുകയാണ് നിലവിൽ സംസ്ഥാനത്ത് . ഇന്ന് ആർക്കും രോഗം ഭേദമായില്ല. 122 പേരെ ഇന്ന് പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് കൂടുതൽ പ്രവേശിപ്പിച്ചത്. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 48825 പേർ നിരീക്ഷണത്തിൽ ഇന്ന് വയനാട് […]

Kerala National News

ഇന്ത്യയിൽ രോഗികളുടെ എണ്ണം 78000 കടന്നു ആശങ്കയിൽ രാജ്യം

ന്യൂ ഡൽഹി :രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് . രോഗികളുടെഎണ്ണം 78003 ആയി ഉയർന്നു. 2549 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം 74000 രോഗികളുടെ എണ്ണത്തിൽ നിന്ന് ഇന്ന് 4000 കൂടി ഉയർന്നത് ആശങ്കയാവുകയാണ്. നിലവിൽ 26,235 പേർക്ക് രോഗം ഭേദമായി. അതേ സമയം കേരളത്തിലും ആശങ്ക തുടരുകയാണ് കഴിഞ്ഞ ദിവസം 10 കോവിഡ് ബാധിതരെ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരാൾ മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. സംസ്ഥാനത്ത് വയനാട്ടിൽ ആശങ്ക ഏറെയാണ് ഡി […]

error: Protected Content !!